എറണാകുളം: അലൻവാക്കറുടെ സംഗീത പരിപാടിയ്ക്കിടെ മൊബൈൽ ഫോണുകൾ വ്യാപകമായി മോഷണം പോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഡൽഹിയിൽ നിന്നാണ് മൂന്ന് പേരെ കേരളത്തിൽ നിന്നുള്ള പോലീസ് സംഘം പിടികൂടിയത്. ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ ഡൽഹിയിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഇവരുടെ പക്കൽ നിന്നും 20 ഓളം മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഈ മാസം ആറിനായിരുന്നു കൊച്ചി ബോൾഗാട്ടി പാലസിൽ വച്ച് അലൻവാക്കറുടെ സംഗീത പരിപാടി നടന്നത്. എന്നാൽ ഇതിന് ശേഷം പരിപാടിയിൽ പങ്കെടുത്തവരുടെ മൊബൈൽ ഫോണുകൾ വ്യാപകമായി നഷ്ടമാകുകയായിരുന്നു. 36 ഫോണുകൾ ആണ് നഷ്ടമായത്. ഇതിന് പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു.
മോഷണം പോയതിൽ 21 ഫോണുകൾ ഐ ഫോണുകൾ ആണ്. ഇതിന്റെ ഐഎംഈഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡൽഹിയിൽ ഫോണുകൾ ഉണ്ടെന്ന് വ്യക്തമായത്. മറ്റ് ഫോണുകൾക്കായി അന്വേഷണം തുടരുകയാണ്.
8 പേരടങ്ങിയ സംഘമാണ് പരിപാടിയിൽ മോഷണം നടത്തിയത്. പരിപാടിയിൽ മുൻ നിരയിൽ ഇരുന്നവരുടെ ഫോണുകൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ായിരുന്നു ഇവർ കവർന്നത്.
Discussion about this post