പാലക്കാട് : കോൺഗ്രസ് വിട്ട പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് അംഗീകരിച്ചു. പാർട്ടി ചിച്‌നത്തിലായിരിക്കും മത്സരിക്കുക. ഇന്ന് രാവിലെ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിന്റെ യോഗത്തിലാണ് തീരുമാനം ഉണ്ടായത.്
മുതിർന്ന നേതാവ് എകെ ബാലനും മന്ത്രി എംബി രാജേഷും യോഗത്തിൽ പങ്കെടുത്തു. സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി പേര് വൈകുന്നേരം പ്രഖ്യാപിക്കും.
വിജയസാധ്യത കൂടുതൽ ഉള്ളത് സരിനാണെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ സരിന്റെ സ്ഥാനാർഥിത്വത്തിന് കഴിയുമെന്നും അതുകൊണ്ട് അനുകൂല സാഹചര്യം ഉപയോഗിക്കണമെന്നായിരുന്നു യോഗത്തിന്റെ നിലപാട്.
യുഡിഎഫ് രാഹുൽ മാങ്കുട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് സരിൻ കോൺഗ്രസിൽ നിന്ന് രാജി വച്ചത
Discussion about this post