ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഇല്ല. ഇന്ന് നാം ഭക്ഷണ സാധനങ്ങളും പച്ചക്കറികളും പഴങ്ങളുമെല്ലാം സൂക്ഷിക്കുന്നത് ഫ്രിഡ്ജിലാണ്. സാധനങ്ങൾ ദീർഘനാൾ കേടാകാതെ സൂക്ഷിക്കുന്ന ഫ്രിഡ്ജുകൾ വീട്ടമ്മമാർക്ക് വലിയ ആശ്വാസം ആണ്. നമ്മുടെ നിത്യജീവിതത്തിലെ ചിലവ് ചുരുക്കുന്നതിൽ വലിയ പങ്കാണ് ഫ്രിഡ്ജിന് ഉള്ളത്.
ഫ്രിഡ്ജിൽ ഓരോ സാധനങ്ങളും സൂക്ഷിക്കാൻ പ്രത്യേക സ്ഥലങ്ങൾ ഉണ്ട്. പച്ചക്കറികൾ വയ്ക്കാൻ താഴെ ഭാഗത്താണ് ഫ്രിഡ്ജിൽ സ്ഥാനമുള്ളത്. ഇതിന് പുറമേ കുപ്പികൾ സൂക്ഷിക്കാനും മുട്ട സൂക്ഷിക്കാനും പാല് സൂക്ഷിക്കാനുമെല്ലാം പ്രത്യേക സ്ഥലങ്ങൾ ഫ്രിഡ്ജിൽ ഉണ്ട്. ഈ ഭാഗങ്ങളെല്ലാം സാധനങ്ങൾ കൊണ്ട് നാം നിറയ്ക്കാറുമുണ്ട്.
ഫ്രിഡ്ജുകളിൽ ഒഴിഞ്ഞു കിടക്കുന്ന ഭാഗമാണ് ഫ്രീസർ. ഇറച്ചിയോ മീനോ മാത്രമാണ് നാം ഫ്രിഡ്ജിൽ സൂക്ഷിക്കാറുള്ളത്. ഉയർന്ന തണുപ്പ് ലഭിക്കുന്ന ഫ്രിഡ്ജിലെ ഭാഗമായ ഫ്രീസർ ഐസ് ഉണ്ടാക്കുന്നതിനാണ് പ്രധാനമായും പ്രയോജനപ്പെടുത്താറുള്ളത്. എന്നാൽ ഈ ഫ്രീസറിൽ അടിയ്ക്കടി ഐസ് കട്ടപിടിയ്ക്കുന്നത് വലിയ തലവേദനയാണ് സൃഷ്ടിക്കാറുള്ളത്. കാരണം ഐസ് നിറഞ്ഞാൽ ഇതിലേക്ക് സാധനങ്ങൾ വയ്ക്കുക ബുദ്ധിമുട്ടാണ്. പിന്നീട് ഇത് മുഴുവൻ മാറ്റണം. ഇതും വലിയ പണിയാണ്.
എന്നാൽ ഫ്രിഡ്ജിൽ ഐസ് കട്ട പിടിയ്ക്കാതിരിക്കാൻ ഉരുളക്കിഴങ്ങ് കൊണ്ടൊരു സൂത്രം മാത്രം മതി. ആദ്യം ഒരു ഉരുളക്കിഴങ്ങ് എടുക്കുക. ഇതിന്റെ ഒരു ഭാഗം മാത്രമാണ് ആവശ്യമായി ഉള്ളത്. ഇതിന് ശേഷം ഒരു ഭാഗം എടുത്ത് നന്നായി അമർത്തിക്കൊടുക്കുക. ജ്യൂസ് പുറത്തേയ്ക്ക് ഒഴുകുന്നതുവരെ ഇങ്ങനെ അമർത്തിക്കൊടുക്കാം. ശേഷം ഈ ജ്യൂസ് മൊത്തം ഫ്രീസറിൽ തേയ്ക്കാം. ഫ്രീസറിന്റെ എല്ലാ ഭാഗത്തും ഉരുളക്കിഴങ്ങ് ഉരച്ചുകൊടുക്കണം. ഇങ്ങനെ ചെയ്താൽ ഫ്രീസറിൽ അതിവേഗം ഐസ് കട്ടപിടിയ്ക്കില്ല.
Discussion about this post