വയനാട്: മുണ്ടേരിക്കാട്ടിൽ നിന്നും അപ്രത്യക്ഷമായ ആനകൾ തിരികെയെത്തുന്നു. കഴിഞ്ഞ ദിവസം മുതൽ ആനകൾ ജനവാസ മേഖലകളിൽ എത്തുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവയുടെ കൂട്ടത്തിൽ പ്രദേശവാസികളുടെ പേടിസ്വപ്‌നമായ കസേരക്കൊമ്പനും ഉണ്ട്.
വയനാട് ഉരുൾപൊട്ടലിന് ശേഷം ഇവിടെ നിന്നുമാണ് ഇവിടെ നിന്നും ആനകൾ അപ്രത്യക്ഷമായത്. ഉരുൾപൊട്ടലിന് മുൻപ് സ്ഥിരമായി ആനകളെ പ്രദേശവാസികൾ കണ്ടിരുന്നു. ഇവർക്ക് ശല്യമുണ്ടാക്കുന്ന കരേസക്കൊമ്പനുൾപ്പെടെയുള്ള ആനകളെ ഉരുൾപൊട്ടലിന് ശേഷം കാണാതെ ആകുകയായിരുന്നു. രണ്ട് മാസത്തിന് ശേഷമാണ് ആനകൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുണ്ടേരി വനത്തിലും സമീപത്തെ ജനസാവ കേന്ദ്രങ്ങളിലുമാണ് ആനകളെ പതിവായി കണ്ടിരുന്നത്.
കഴിഞ്ഞ ദിവസം വാണിയമ്പുഴ പ്ലാന്റേഷന് സമീപം കസേരക്കൊമ്പൻ എത്തിയിരുന്നു. ആനയെ കണ്ടതോടെ നാട്ടുകാർ ആശങ്കയിലായി. പ്ലാന്റേഷനിലെ തൊഴിലാളികൾക്ക് നേരെ നിരവധി തവണയാണ് കസേര കൊമ്പൻ ആക്രമണം നടത്തിയിട്ടുണ്ട്. കാട്ടിനുള്ളിലെ വനവാസി ഊരുകളിൽ പതിവായി ആക്രമണം നടത്തുന്ന മോഴയാനയും കഴിഞ്ഞ ദിവസം എത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കുമ്പളപ്പാറ ഊരിലെ വിദ്യാർത്ഥികളുമായി പോയ അദ്ധ്യാപകർ കാട്ടാനക്കൂട്ടതിന് മുൻപിൽ എത്തിയിരുന്നു. യാത്രാ തുടരാൻ സാധിക്കാതിരുന്ന സംഘത്തെ മണിക്കൂറുകൾക്ക് ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയാണ് രക്ഷിച്ചത്. ചാലിയാറിന്റെ തീരങ്ങളിലും സ്ഥിരമായി ആനകളെ ഇപ്പോൾ കാണുന്നുണ്ട്.
Discussion about this post