ഇക്കാലത്തെ പെൺകുട്ടികളുടെ ഏറ്റവും വലിയ സ്വപ്നം കൊറിയൻ സുന്ദരിമാരെ പോലെ തിളങ്ങുന്ന മുഖമാണ്. അതിനായി വലിയ കാശ് മുടക്കി വിപണിയിൽ ലഭിക്കുന്ന പലവിധ ക്രീമുകളും ലോഷനുകളും ഒക്കെ വാങ്ങി പരീക്ഷിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇവയിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ കൊണ്ട് ഗുണത്തെക്കാൾ ഏറെ ദോഷങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാൽ നല്ല കണ്ണാടി പോലെ വെട്ടി തിളങ്ങുന്ന മുഖം ലഭിക്കാനായി വീട്ടിലുള്ള ഏതാനും വസ്തുക്കൾ മാത്രം മതി.
ചർമ്മത്തിന് മികച്ച തിളക്കം നൽകാൻ ഏറെ സഹായിക്കുന്ന രണ്ടു വസ്തുക്കൾ ആണ് തേനും തൈരും. പക്ഷേ നല്ല ഫലം ലഭിക്കുന്നതിനായി ഇവ ശരിയായ രീതിയിൽ വേണം ഉപയോഗിക്കാൻ. തൈരിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് ഒരു പ്രകൃതിദത്ത ബ്ലീച്ച് കൂടിയാണ്. വെയിലത്ത് ചർമ്മത്തിൽ ഉണ്ടായിരിക്കുന്ന കരുവാളിപ്പ് മാറാനും നല്ല തിളക്കവും മിനുസവും നൽകാനും തൈര് സഹായിക്കും.
പുരാതനകാലം മുതൽ തന്നെ സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിച്ച് വരുന്ന ചേരുവയാണ് തേൻ. മുഖത്തിന് നല്ല തിളക്കം നൽകാനും കരുവാളിപ്പ് മാറാനും തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഫലപ്രദമാണ്. തേൻ കൊണ്ട് വെറുതെ മുഖത്ത് പുരട്ടുന്നത് പോലും നല്ല ചർമം ലഭിക്കാൻ സഹായകരമാകും. എന്നാൽ അതിലേറെ ഗുണകരമായി ഉപയോഗിക്കാൻ കഴിയാവുന്ന ഒരു ഫെയ്സ് പാക്ക് ആണ് തേനും തൈരും മഞ്ഞളും ചേർത്തുള്ള മിശ്രിതം. ഇങ്ങനെ മിശ്രിതം ആക്കി മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകി കളയുക. ഇനിയൊന്ന് കണ്ണാടിയിൽ നോക്കൂ, യാതൊരു ഫിൽറ്ററും ഇല്ലാതെ മുഖം വെട്ടി തിളങ്ങുന്നത് കാണാം.
Discussion about this post