വിയറ്റ്‌നാം: പാമ്പുകളെ പ്രത്യേകിച്ച് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പുകളെ നമുക്ക് ഭയമാണ്. കാരണം ഒന്ന് കടിച്ചാൽ മതി ജീവൻ അപകടത്തിലാകാൻ. അതുകൊണ്ട് തന്നെപാമ്പുകളെ കണ്ടാൽ തല്ലിക്കൊല്ലുകയാണ് പതിവ്. എന്നാൽ ഈ പാമ്പുകളെ ഉപയോഗിച്ച് കോടികൾ സമ്പാദിക്കുന്ന ഒരു ഗ്രാമമുണ്ട്. ഇവിടെ കോഴിയെയും ആടിനെയും വളർത്തുന്നത് പോലെയാണ് പാമ്പുകളെയും വളർത്താറുളളത്.
ചൈനയിലെ ജിസിക്യാവോ എന്ന ഗ്രാമത്തിലാണ് വീടുകളിൽ പാമ്പിനെ വളർത്തുന്നത്. അതുകൊണ്ട് തന്നെ പാമ്പ് ഗ്രാമം എന്നും ഈ ഗ്രാമം അറിയപ്പെടുന്നു. 2012 ലെ കണക്കുകൾ പ്രകാരം ഈ ഗ്രാമത്തിലെ 108 കുടുംബങ്ങളാണ് പാമ്പിനെ വളർത്തുന്നതിൽ ഏർപ്പെട്ടിരുന്നത്. ഇക്കാലയളവ് കൊണ്ട് 100 കോടി രൂപയുടെ വരുമാനവും ഇവർ നേടിയിരുന്നു. ഇന്ന് ഈ വരുമാനം 700 കോടിയിൽ എത്തി നിൽക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. വലിയ വരുമാനം ആണ് പാമ്പ് വളർത്തുന്നത് വഴി ലഭിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വീടുകളിലും പാമ്പുകളെ വളർത്താറുണ്ട്. ഓരോ വീട്ടുലും മൂവായിരത്തോളം പാമ്പുകളെ വളർത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പാമ്പ് വളർത്തലിനിടെ കടിയേറ്റ് മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ ഗ്രാമവാസികളുടെ പ്രിയപ്പെട്ട കൃഷിയാണ് പാമ്പ് വളർത്തൽ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയാണ് ഇവരുടെ പ്രധാന ലക്ഷ്യം. പാമ്പിൻ വിഷത്തിന് വലിയ വിലയാണ് ഇവിടെ ലഭിക്കുക. ആഭ്യന്തര ആവശ്യങ്ങൾ പൂർത്തീകരിക്കാനും ഈ പാമ്പുകൾ പ്രയോജനപ്പെടുന്നത്. ചൈനക്കാരുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് പാമ്പിറച്ചി. പെട്ടികളിലാക്കിയാണ് ഇവർ കടകളിൽ പാമ്പുകളെ വിൽക്കാറുള്ളത്.
നേപ്പാളിലെ വിയറ്റ്‌നാമിലും പാമ്പുകളെ വളർത്താറുണ്ട്. ഇവിടെ മൂർഖൻ പാമ്പുകൾക്കാണ് ഡിമാൻഡ്. മൂർഖൻ പാമ്പുകളുടെ വിഷത്തിന് ലിറ്ററിന് 5 കോടി രൂപവരെയാണ് അന്താരാഷ്ട്ര വിപണിയിലെ വില. ഇത് ലക്ഷ്യമിട്ടാണ് വിയറ്റ്‌നാമിലെ ആളുകൾ പാമ്പ് വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ പാമ്പിന്റെ തൊലി കൊണ്ട് ബാഗുകൾ, ചെരുപ്പുകൾ എന്നിവ നിർമ്മിക്കാറുണ്ട്. ഇതിന് 2 മുതൽ 3 ലക്ഷം രൂപ വരെ ലഭിക്കും. ഇത്തരത്തിൽ പാമ്പുകളെ വളർത്തി കോടിക്കണക്കിന് രൂപയാണ് ഇവർ മാസാ മാസം സമ്പാദിക്കുന്നത്.
ചൈനയ്ക്കും നേപ്പാളിനും പുറമേ ഇന്ത്യയിലും പാമ്പുകളെ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്താറുണ്ട്. മരുന്നുകളുടെ ഉത്പാദനത്തിന് വേണ്ടിയാണ് പാമ്പുകളെ വളർത്തുന്നത്. തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളിലാണ് ഇങ്ങനെ പാമ്പുകളെ വളർത്തുന്നത്. നിലവിൽ 339 പേർക്ക് ഇവിടെ പാമ്പ് വളർത്തലിന് ലൈസൻസ് ഉണ്ടെന്നാണ് വിവരം. പൂർണ വളർച്ചയെത്തിയ പാമ്പുകളെ 22 ദിവസമാണ് ഫാമുകളിൽ സൂക്ഷിക്കുക. ഓരോ നാല് ദിവസം കൂടുമ്പോഴും വിഷം ശേഖരിക്കു. 22 ദിവസത്തിന് ശേഷം ഇവയെ കാടുകളിലേക്ക് തുറന്നുവിടുകയാണ് ചെയ്യാറുള്ളത്.
Discussion about this post