കൊച്ചി: മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറെന്ന വിളിപ്പേരുള്ള മഞ്ജുവാര്യർ സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ചർച്ചയാവുന്നു. നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസമാധാനമാണ്. എന്നാണ് മഞ്ജുവാര്യർ കുറിച്ചിരിക്കുന്നത്. കുർത്തയാണ് താരത്തിന്റെ വേഷം. നിർമ്മാതാവും മഞ്ജുവിന്റെ മാനേജറുമായ ബിനീഷ് ബിന്ദ്രയാണ് ചിത്രങ്ങൾ പകർത്തിയിരികക്കുന്നത്.
അതേസമയം സിനിമയിലേക്കുള്ള രണ്ടാംവരവിൽ ശക്തമായ ഒരുപിടി കഥാപാത്രങ്ങളുമായി സന്തോഷത്തോടെ കരിയർ മുന്നോട്ടുകൊണ്ടുപോവുകയാണ് താരം. ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം കല്യൺ ജ്വല്ലറിയുടെ പരസ്യത്തിലൂടെ അഭിനയരംഗത്തെക്ക് തിരിച്ചെത്തിയ താരം, ഹൗ ഓർഡ് ആർയു എന്ന ചിത്രത്തിലൂടെ സിനിമയിൽ തിരിച്ചെത്തി. ഏറ്റവും ഒടുവിൽ വേട്ടയ്യൻ എന്ന തമിഴ് ചിത്രത്തിൽ രജനീകാന്തിന്റെ നായികയായും മഞ്ജു തിളങ്ങി.
റിപ്പോർട്ടുകൾ പ്രകാരം 142 കോടിയുടെ ആസ്തിയാണ് മഞ്ജുവാര്യർക്ക് ഉള്ളത്. 50 ലക്ഷം രൂപ മുതൽ ഒരു കോടി വരെയാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം.













Discussion about this post