പ്രഭാതഭക്ഷണം ബ്രയിൻഫുഡാണെന്ന് ചെറിയ ക്ലാസിൽ നമ്മൾ പഠിച്ചത് ഓർമ്മയില്ലേ. ഒരു ദിവസത്തെ ആരോഗ്യ മുഴുവൻ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് രാവിലെ എന്ത് കഴിക്കുന്നു എന്നത് അടിസ്ഥാനപ്പെടുത്തിയാവും. നമ്മൾ മലയാളികൾക്ക് രുചികരമായ പ്രഭാതഭക്ഷണം എന്നും കൂടിയേ തീരു,ദോശ,പുട്ട്,ഇടിയപ്പം,അപ്പം ഇഡ്ഡലി,ഉപ്പുമാവ്. അങ്ങനെ പലകൂട്ടം പ്രഭാതഭക്ഷണങ്ങളാണ് നമുക്കുള്ളത്. എന്നാൽ ഇതിൽ ഉപ്പുമാവെന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിയും. ഉണ്ടാക്കാൻ എളുപ്പമായത് കൊണ്ട് തന്നെ തിരക്ക് പിടിച്ച സമയങ്ങളിൽ പലപ്പോഴും പ്രാതലിന് ഉപ്പുമാവും പഴവും അല്ലെങ്കിൽ ഉപ്പുമാവും പപ്പടവും ആയിരിക്കും.
ഉപ്പുമാവ് ശരിക്കും ഈസി റ്റു മേക്ക് ഭക്ഷണമാണെങ്കിലും ഇത് ശരീരത്തിന് നൽകുന്നത് അത്ര നിസ്രമായ ഗുണങ്ങൾ എല്ലെന്ന് അറിയുക. നാരുകൾ, വൈറ്റമിനുകൾ, ആരോഗ്യകരമായ ഫാറ്റുകൾ എന്നിവ അടങ്ങിയതാണ്. വിളർച്ച പോലുളള പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ശരീരത്തിന് ഏറെ ഊർജം നൽകുന്ന ഇത് പ്രാതലാക്കുമ്പോൾ ഉന്മേഷവും ഊർജവുമെല്ലാം ലഭ്യമാകുന്നു. ഇതിൽ പച്ചക്കറികൾ കൂടി ചേർത്തുണ്ടാക്കിയാൽ ഗുണം ഇരട്ടിക്കുമെന്ന് പറയേണ്ടതില്ലല്ലോ? കാരറ്റ്,ഗ്രീൻപീസ്,സവാള വേണമെങ്കിൽ അണ്ടിപ്പരിപ്പ് എന്നിവയും ചേർത്ത് ഉപ്പുമാവ് രുചികരമാക്കാം.ചില ഇടത്ത് ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതും ചേർക്കാറുണ്ട്.
100 ഗ്രാം റവയിൽ 3 ഗ്രാം നാരുകൾ, ഒരു ഗ്രാം കൊഴുപ്പ്, 12 ഗ്രാം പ്രോട്ടീൻ, 71 ഗ്രാം കാർബോഹൈഡ്രേറ്റുകൾ, ഇതു കൂടാതെ കാൽസ്യം, അയേൺ, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയും എന്നിവയും അടങ്ങിയിട്ടുണ്ട്. പൊതുവേ കലോറി കുറഞ്ഞതായതിനാൽ തടി കുറയ്ക്കാൻ ഉപ്പുമാവ് പ്രഭാതഭക്ഷണമായോ രാത്രി ഭക്ഷണമായോ കഴിക്കുന്നത് ഗുണം ചെയ്യും. ദിവസം മുഴുവൻ ഊർജ്ജം നൽകുന്നതിന് ഉപ്പുമാവ് സഹായിക്കും.
അമിത വിശപ്പിനേയും അമിതമായ ഭക്ഷണം കഴിക്കണം എന്ന തോന്നലിനേയും ഉപ്പുമാവിലെ ഘടകങ്ങൾ ഇല്ലാതാക്കുന്നു റവ ഉപ്പുമാവ്. ഉപ്പു മാവ് കഴിച്ചാലും കുറേ സമയത്തേക്ക് ഭക്ഷണം കഴിക്കണം എന്ന ചിന്ത ഉണ്ടാവുകയേ ഇല്ല.റവ ഉപ്പുമാവ് വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവ കൊണ്ട് പല വിധത്തിൽ ആരോഗ്യത്തിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Discussion about this post