താലോലിച്ച് ഓമനിച്ച് വളർത്താൻ സ്വന്തം ചോരയിൽ ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കാത്ത ദമ്പതികൾ കുറവാണ്. എന്ന എത്ര ആഗ്രഹിച്ചാലും ചിലർക്ക് അത് ഒരു സ്വപ്‌നം മാത്രമായി മാറുന്നു. പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ മൂലം വന്ധ്യത അനുഭവിക്കുന്ന ദമ്പതികൾ ആശുപത്രികളായ ആശുപത്രികൾ കയറി ഇറങ്ങുന്നു. മരുന്നിനും ചികിത്സയ്ക്കും ഒപ്പം പലരും പ്രാർത്ഥനകളിലും ആശ്വാസം കണ്ടെത്തുന്നു.
ഇപ്പോഴിതാ വന്ധ്യതയ്ക്ക് പരിഹാരം എന്ന രീതിയിൽ ജലദോഷത്തിനുള്ള മരുന്ന് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നകയാണ്. ജലദോഷത്തിനും അതിന്റെ പ്രാഥമിക ലക്ഷണങ്ങൾക്കും ഉപയോഗിക്കുന്ന മ്യൂസിനെക്‌സ് എന്ന മരുന്ന് ഗർഭധാരമം എളുപ്പമാക്കുമെന്നാണ് പ്രചരണം.
ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ബീജം യോനിയിൽ എത്തുകയും അവിടെ നിന്ന് സെർവിക്‌സിലൂടെ കടന്നുപോയി അണ്ഡവുമായി സംയോജിച്ചാണല്ലോ ഭ്രൂണം ഉണ്ടാകുന്നത്. എന്നാൽ ഇത് സംഭവിക്കാത്തതാണ് വന്ധ്യത. ഇത് മാത്രമല്ല ബീജം അണ്ഡത്തിന് അരികെ എത്തുന്നത് തടയുന്നതിൽ സ്ത്രീശരീരത്തിലെ സെർവിക്കൽ മ്യൂക്കസ് പലപ്പോഴും കാരണമാകുന്നു. ആർത്തവചക്രത്തിന് അനുസരിച്ചാവും ഈ ദ്രാവകത്തിന്റെ രൂപത്തിൽ മാറ്റം വരിക,നല്ല കട്ടിയുണ്ടെങ്കിൽ ഇത് ബീജത്തെ കയറ്റിവിടുന്നത് തടയും. എന്നാൽ ഈ സമയത്ത് ഗൈഫെനെസിൻ അടങ്ങിയ, ജലദോഷത്തിനുള്ള മരുന്ന് കഴിച്ചാൽ സെർവിക്കൽ മ്യൂക്കസ് നേർത്ത രൂപത്തിലാവും. ഇത് ഗർഭധാരണം എളുപ്പത്തിലാക്കാൻ സഹായിക്കുമെന്നാണ് പ്രചാരണം. എന്നാൽ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യമാണ് ഇത്. ജലദോഷത്തിന്റെ മരുന്ന് ഗർഭധാരണത്തെ സഹായിക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
1982 ൽ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ജേണലിൽ 40 ദമ്പതികളെയാണ് ഗവേഷണത്തിനായി നിരീക്ഷിച്ചത്. ഇതിൽ പങ്കെടുത്ത സ്ത്രീകൾക്ക് അവരുടെ ആർത്തവത്തിന്റെ അഞ്ചാം ദിവസം മുതൽ മൂന്ന് നേരം 200 മില്ലിഗ്രാം ഗൈഫെനെസിൻ നൽകി. ഇവരിൽ 40 ൽ 15 പേർ ഗർഭിണികളായി. ഈ പഠനം കുത്തിപ്പൊക്കിയാണ് സോഷ്യൽമീഡിയയിൽ ചർച്ചകൾ കൊഴളുക്കുന്നത്.ന്നാൽ ജലദോഷത്തിനുള്ള മരുന്നാണ് ഗർഭധാരണത്തിന് കാരണമായതെന്ന് ഈ പഠനത്തിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ഓർക്കുക.
Discussion about this post