ജീവന്റെ തുടിപ്പിന് അത്യന്താപേക്ഷികമാണ് ജലം എന്നതിൽ സംശയമില്ല അല്ലേ. ഭൂമിയുടെ ഭൂരിഭാഗവും ജലത്താൽ മൂടപ്പെട്ട് ഇരിക്കുന്നു. നമ്മൾ മനുഷ്യശരീരത്തിലാകട്ടെ നിറച്ചും വെള്ളമാണ്. ആഹാരത്തോടൊപ്പം തന്നെ ജലവും നമുക്ക് അത്യാവശ്യമായ സാധനമാണ്.
ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷികമായ ഒന്നാണ് ജലം. മനുഷ്യശരീരത്തിന്റെ 2/3 ഉം വെള്ളം കൊണ്ടുള്ളതാണ്.രക്തം, പേശികൾ, മസ്തിഷ്‌ക ദ്രവ്യങ്ങൾ, എല്ലുകൾ എന്നിവയിൽ യഥാക്രമം 83%, 75%, 74%, 22% ജലം അടങ്ങിയിരിക്കുന്നു.
വെള്ളം കുടിക്കാതിരുന്നാൽ ശരീരത്തിലെ ജലാശം കുറഞ്ഞ് പല ഗുരുതര പ്രശ്‌നങ്ങളും ഉണ്ടാകും. ജലാശം ഇല്ലാതുകന്നത് ദഹനത്തെ ബാധിക്കും. അത്മൂലം മലബന്ധത്തിന് സാധ്യതയുണ്ട്. വൃക്ക,മൂത്ര സംബന്ധമായ പല അസുഖങ്ങൾക്കും വെള്ളം കുടി കുറഞ്ഞാൽ കാരണമാകും. ചർമ്മത്തിന്റെ ആരോഗ്യ കുറവിനും വെള്ളം കുടി കുറയുന്നതിന് കാരണമാകും. വെള്ളം ആവശ്യത്തിന് കുടിക്കുന്നത് ചർമ്മം തിളക്കമുണ്ടാവുന്നതിന് സഹായിക്കും. രക്തസമ്മർദ്ദത്തിനും വെള്ളം കുടി കുറയുന്നത് കാരണമാകും.
പുരുഷന്മാർ ഒരു ദിവസം 15 ഗ്ലാസ് വെള്ളവും സ്ത്രീകൾ 11 ഗ്രാസ് വെള്ളവും കുടിക്കേണ്ടത് പ്രധാനമാണ്. ഈ അളവ് വെറും വെള്ളം മാ്രമല്ല മറ്റ് പാനീയങ്ങളും ജലാംശം അടങ്ങിയ ഭക്ഷണത്തിലൂടെയും വെള്ളം എത്തും. ഒരാളുടെ ശരീരഭാരം, കാലാവസ്ഥ, എന്നിവയൊക്കെ കണക്കിലെടുത്താൽ ഓരോരുത്തരുടെയും ഉള്ളിലെത്തേണ്ട വെള്ളത്തിന്റെ അളവിൽ വ്യത്യാസമുണ്ടാകും. എന്നിരുന്നാലും 19-30 വയസ്സിനിടെയുള്ള പുരുഷന്മാർ 3 ലിറ്റർ വെള്ളം ദിവസേന കുടിക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്.
എന്നാൽ വെള്ളം അളവിലധികമായാലും പ്രശ്‌നമാണെന്ന് അറിയാമോ? വെള്ളം നല്ലതാണെന്ന് കരുതി പരിധിയിലധികം കുടിക്കുന്നതും ശരീരത്തെ ബാധിക്കും. പലർക്കും അറിവില്ലാത്ത കാര്യമാണിത്. വെള്ളം കുടി അധികമായാൽ ഉണ്ടാവുന്ന രോഗാവസ്ഥയാണ് ഹൈപ്പോനേട്രീമിയ. വെള്ളം ഒരുപാട് ഉള്ളിലെത്തുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കും, ശരീരത്തിന്റെ സുഗമ്മായ പ്രവർത്തനത്തിന് ഏറ്റവും ആവശ്യമായ ഇലക്ട്രോലൈറ്റുകളിലൊന്നാണ് സോഡിയം. ഹൈപ്പോനേട്രീമ ഉണ്ടായാൽ ശരീരത്തിലെ കോശങ്ങൾ വീർക്കാൻ തുടങ്ങും. ചെറിയ തലവേദന, ഛർദി, തലചുറ്റൽ എന്നിവയൊക്കെയാണ് ഹൈപ്പോനേട്രീമിയയുടെ പ്രധാന ലക്ഷണങ്ങൾ. ഈ രോഗമുണ്ടായാൽ ശരീരം കോമയിലാവുകയോ ചിലപ്പോൾ മരണം വരെ സംഭവിക്കുകയോ ചെയ്തേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
എങ്ങനെയാണ് നമ്മൾ അളവിൽ അധികം വെള്ളം കുടിക്കുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കുക. ഇളം മഞ്ഞ നിറത്തിൽ അല്ലാതെ ഒരു നിറവുമില്ലാതെ തെളിച്ചമുള്ളതാണ് മൂത്രമെങ്കിൽ നിങ്ങൾ അളവിലധികമാണ് വെള്ളം കുടിക്കുന്നതെന്ന് ഓർക്കുക. മിക്ക ആളുകളും 24 മണിക്കൂറിനിടയിൽ ആറോ ഏഴോ പ്രാവശ്യം മൂത്രമൊഴിക്കും എന്നാണ്. നിങ്ങൾക്ക് ഇടയ്ക്കിടെ മൂത്രശങ്ക തോന്നുന്നുവെങ്കിൽ, രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുവാനായി നിങ്ങൾ ഉണരുന്നുണ്ടെങ്കിൽ, നിങ്ങൾ വെള്ളം ആവശ്യത്തിൽ അധികമാണ് കുടിക്കുന്നത് എന്ന കാര്യം വ്യക്തം.
അസാധാരണമായ സന്ദർഭങ്ങളിൽ, അമിതമായി വെള്ളം കുടിക്കുകയും രക്തത്തിലെ സോഡിയം സാന്ദ്രത കുറയുകയും ചെയ്യുന്നത് നിങ്ങളുടെ തലച്ചോറ് അപകടകരമായ രീതിയിൽ വീർക്കുവാൻ കാരണമായേക്കാം. ഇത് പരിഹരിക്കുവാൻ കഴിയാത്ത മസ്തിഷ്‌ക ക്ഷതം, ചുഴലിദീനം, കോമ, അങ്ങേയറ്റം മരണത്തിലേക്ക് വരെ നയിച്ചേക്കാം.
Discussion about this post