വയനാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രിയങ്ക വാദ്ര നാമനിർദേശപത്രിക സമർപ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക വാദ്ര സമർപ്പിച്ചത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മകൻ എന്നിവരും പ്രിയങ്കയോടൊപ്പം പത്രികസമർപ്പണത്തിന് കൂടെയുണ്ടായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഖെയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രിയങ്കയുടെ പത്രിക സമർപ്പണത്തിന് കളക്ടറേറ്റിൽ എത്തിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലത്തിൽ നിന്നും വിജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് സഹോദരി പ്രിയങ്ക വാദ്രക്ക് നറുക്ക് വീണത്. മുതിർന്ന കോൺഗ്രസ് നേതാക്കളിൽ പലരും ഉണ്ടായിരുന്നിട്ടും പ്രിയങ്കയെ വയനാട്ടിൽ നിർത്തിയതിൽ വിമർശനവും ഉയരുന്നുണ്ട്.
Discussion about this post