എറണാകുളം: ഒരിടവേളയ്ക്ക് ശേഷം നടി വാണി വിശ്വനാഥ് അഭിനയിക്കുന്ന സിനിമയാണ് ‘ഒരു അന്വേഷണത്തിന്റെ തുടക്കം’. വാണി വിശ്വനാഥിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്.
പേര് സൂചിപ്പിയ്ക്കുന്നത് പോലെ ഒരു സൂപ്പർ ത്രില്ലറാണ് സിനിമ എന്ന സൂചനകൾ നൽകുന്നതാണ് ടീസറും. സിനിമയിൽ വാണി വിശ്വനാഥ് അന്വേഷണ ഉദ്യോഗസ്ഥയായിട്ടാണ് എത്തുന്നത് എന്ന സൂചനകളും ടീസർ തരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം അടുത്ത മാസം 8 ന് തിയറ്ററിൽ റിലീസ് ചെയ്യും.
ബാൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എംഎ നിഷാദ് ആണ്. തിരക്കഥയും അദ്ദേഹത്തിന്റേത്. കെ.വി അബ്ദുൾ നാസർ നിർമ്മിക്കുന്ന സിനിമയിൽ ഷൈൻ ടോം ചാക്കോ, സമുദ്രക്കനി, അശോകൻ, ബൈജു സന്തോഷ്, ശിവദ, സാസ്വിക, ദുർഗ കൃഷ്ണ തുടങ്ങിയ വൻതാര നിര തന്നെ അണിനിരക്കുന്നുണ്ട്.
നടന്ന സംഭവങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് നിഷാദ് ഈ ചിത്രം ഒരുക്കുന്നത്. അദ്ദേഹത്തിന്റെ പിതാവും ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന പിഎം കുഞ്ഞിമൊയ്തീന്റെ സേവന കാലത്ത് അദ്ദേഹം ഡയറിയിൽ എഴുതിയിരുന്ന കുറിപ്പുകളെ വികസിപ്പിച്ചാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
Discussion about this post