നാഗർകോവിൽ: സ്ത്രീധനത്തിന്റെ പേരിൽ മലയാളി കോളേജ് അദ്ധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതി (25) ആണ് ജീവനൊടുക്കിയത്. ശൂചീന്ദ്രത്തെ ഭർതൃഗൃഹത്തിലാണ് ജീവനൊടുക്കിയത്.
തമിഴ്‌നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക് ആണ് ശ്രുതിയുടെ ഭർത്താവ്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി ഭർതൃമാതാവ് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.പത്ത് ലക്ഷം രൂപയും അൻപത് പവൻ സ്വർണവും കാർത്തിക്കിന്റെ കുടുംബത്തിന് നൽകിയിരുന്നുവെന്ന് യുവതിയുടെ കുടുംബം പറയുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ചാണ് ഭർതൃമാതാവ് നിരന്തരം വഴക്കിട്ടിരുന്നത്.
ആരോപണങ്ങൾ വ്യക്തമാക്കുന്ന ശ്രുതിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഭർത്താവിനൊപ്പം ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ല. എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. എന്നോട് ക്ഷമിക്കമ്മേ. ആഭരണങ്ങൾ അവർ വാങ്ങിവച്ചു. അത് ് തിരികെ വാങ്ങണം എന്നാണ് ശ്രുതി ആരോപിക്കുന്നത്.
Discussion about this post