എറണാകുളം: ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടൻ ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലികമായി സ്‌റ്റേ ഏർപ്പെടുത്തി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ജൂനിയർ ആർട്ടിസ്റ്റ് നടത്തിയ വെളിപ്പെടുത്തലിൽ നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് സ്‌റ്റേ ചെയ്തത്. നവംബർ 18 വരെയാണ് കേസ് സ്‌റ്റേ ചെയ്തിരിക്കുന്നത്.
നവംബർ 18ന് കേസ് വീണ്ടും പരിഗണിക്കും. ഹർജിയിൽ എതിർകക്ഷിയായ ജൂനിയർ ആർട്ടിസ്റ്റിന് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
സിനിമയിൽ അവസരം നൽകാനും അമ്മ സംഘടനയിലെ അംഗത്വത്തിനുമായി അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാവണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടുവെന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. രണ്ട് ലക്ഷമായിരുന്നു അമമയിൽ അംഗത്വമെടുക്കാൻ ഫീസ്. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കിൽ ഈ രണ്ട് ലക്ഷം വേണ്ടി വരില്ല, മാത്രമല്ല, ‘അമ്മ’യിൽ അംഗത്വവും നൽകാമെന്നായിരുന്നു നടൻ തന്നോട് പറഞ്ഞെന്ന് നടൻ വെളിപ്പെടുത്തി. ഇതിന് തയ്യാറാവാതിരുന്നപ്പോൾ സിനിമയിൽ തന്റെ അവസരങ്ങൾ നഷ്ടമായെന്നും നടി പറയുന്നു. ഇടവേള ബാബുവിനൊപ്പം സംവിധായകൻ ഹരികുമാർ, നടൻ സുധീഷ് എന്നിവർക്കെതിരെയും ഇവർ ആരോപണം ഉന്നയിച്ചിരുന്നു.
Discussion about this post