കോഴിക്കോട്: കടപ്പുറത്ത് മത്തിക്കൂട്ടം കരയ്ക്കടിയുന്ന പ്രതിഭാസം തുടരുന്നു. ഭട്ട് റോഡ് കടപ്പുറത്താണ് ഇത്തവണ മത്തി കൂട്ടത്തോടെ അടിഞ്ഞത്. കഴിഞ്ഞ ദിവസം കോന്നാട് തീരത്തും മത്തിക്കൂട്ടം എത്തിയിരുന്നു.
ഇന്നലെ രാവിലെയോടെയാണ് മത്തിക്കൂട്ടം കരയിൽ എത്തിയത്. ഇത് കണ്ട യാത്രികർ കവറുകളുമായി എത്തി മീനുകൾ വാരിക്കൂട്ടി. സംഭവം അറിഞ്ഞ് പ്രദേശവാസികളും പാത്രങ്ങളുമായി എത്തി. ജീവനുള്ള നല്ല പിടയ്ക്കുന്ന മത്തിയുമായി ഇവരെല്ലാവരും മടങ്ങി. രണ്ട് മണിക്കൂർ നേരം ഈ പ്രതിഭാസം പ്രദേശത്ത് തുടർന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കോന്നാട് കടപ്പുറത്ത് മത്തി കൂട്ടത്തോടെ എത്തിയത്. കിലോക്കണക്കിന് മീനാണ് കരയിൽ അടിഞ്ഞത്. അന്തരീക്ഷ താപനിലയിൽ ഉണ്ടായ വ്യത്യാസത്തെ തുടർന്നാണ് മത്തി കൂട്ടത്തോടെ കരയിൽ എത്തിയത്. തെർമോക്ലൈൻ പ്രതിഭാസം ആണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post