കാഞ്ഞങ്ങാട്: ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ പ്രതിയായ മുൻ ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റിൽ. ബാഡൂര് എഎൽപി സ്‌കൂൾ അദ്ധ്യാപികയും,കേരള തുളു അക്കാദമി മുൻ അംഗവുമായ സച്ചിത റൈ(27) ആണ് അറസ്റ്റിലായത്. കോടതിയിൽ കീഴങ്ങടങ്ങാൻ പോകുന്നതിനിടെ ഇവരെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
സുഹൃത്തുക്കൾക്കപം പാർട്ടി അംഗങ്ങൾക്കും സർക്കാർ ജോലി വാഗ്ദാനം ചെയ്താണ് ഇവർ പണം തട്ടിയത്. കാസർഗോഡ്,ദക്ഷിണ കന്നഡ ജില്ലകളിലെ ആറ് പോലീസ് സ്‌റ്റേഷനുകളിലാണ് ഇവർക്കെതിരെ വഞ്ചനാകുറ്റത്തിന് പത്ത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിപിആർഐ,കേന്ദ്രീയ വിദ്യാലയം,എസ്ബിഐ,കർണാടക എക്‌സൈസ്,വനംവകുപ്പ് എന്നിവടങ്ങളിൽ ആണ് ജോലി വാഗ്ദാനം ചെയ്തത്. സച്ചിതയുടെ കേരള ഗ്രാമീൺ ബാങ്കിന്റെ പെർള ശാഖയിലെ അക്കൗണ്ടിലേക്കും,കാനറ ബാങ്കിന്റെ പെർള ശാഖയിലെ അക്കൗണ്ടിലേക്കുമാണ് ഇവർ പണം അയക്കാൻ ആവശ്യപ്പെട്ടത്.
Discussion about this post