ന്യൂഡൽഹി : തർക്കങ്ങൾ പരിഹരിക്കുന്നതിന് ആശയവിനിമയത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . റഷ്യയിലെ കസാനിൽ ബ്രിക്സ് ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണം. അതിർത്തി കരാറുകളെ മാനിക്കപ്പെടണം. ഒരു പ്രശ്നവുമില്ലാതെ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും ജയശങ്കർ പറഞ്ഞു.തീവ്രവാദം ഒരിക്കലും പ്രേത്സാഹിപ്പിക്കരുത്. പശ്ചിമേഷ്യയിലെ രൂക്ഷമായ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു. കൂടാതെ സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ച് ജയശങ്കർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഇത് യുദ്ധകാലമല്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞിരുന്നു. ഇന്ത്യയും ചൈനയും അതിർത്തി തർക്കത്തിൽ വലിയ മുന്നേറ്റം നടത്തുകയും കിഴക്കൻ ലഡാക്കിൽ നാല് വർഷമായി തുടരുന്ന സൈനിക തർക്കം അവസാനിപ്പിക്കാൻ ധാരണയിലെത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ജയശങ്കറിന്റെ പരാമർശം.
ബ്രിക്‌സ് ഉച്ചകോടിയിൽ, ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി മോദി ആവർത്തിച്ചു. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് മോദി വ്യക്തമാക്കിയിരുന്നു.
Discussion about this post