പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവികമായ കാര്യമാണ്. വാർദ്ധക്യലക്ഷണങ്ങളാണത്. എന്നാൽ ഇന്ന് പലർക്കും ചെറുപ്രായത്തിലെ നര കണ്ടുതുടങ്ങുന്നു. പലരുടെയും ആത്മവിശ്വാസം പോലും നഷ്ടപ്പെടാൻ ഈ നര കാരണമാകുന്നു. പാരമ്പര്യമോ ജീവിത ശൈലിയോ നരയ്ക്ക് കാരണമാകാം. 50 മുതൽ 60 ശതമാനമാണ് പാരമ്പര്യ നരയ്ക്കുള്ള സാധ്യത.
അകാല നരയെ തടയാനുള്ള ഏറ്റവും മികച്ച മാർഗമാണ് പോഷകാഹാരങ്ങൾ കഴിക്കുക എന്നതാണ്. ചീര, മുരിങ്ങയില, നെല്ലിക്ക, നാരങ്ങ, മാതളം, ഈന്തപ്പഴം എന്നിവയെല്ലാം ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.
വെണ്ണയും അകാല നരയെ ചെറുക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വെണ്ണ ഉറങ്ങാൻ പോകുന്നതിനു മുൻപ് തലയിൽ പുരട്ടുക. തല കവർ ചെയത് വച്ചതിനു ശേഷം ഉറങ്ങുക. പിറ്റേ ദിവസം തണുത്ത വെള്ളത്തിൽ തല കഴുകി കളയാം .ചെമ്പരത്തിയില ഉണക്കിപ്പൊടിച്ചതും നാല് ടേബിൾ സ്പൂൺ തൈരും മിക്സ് ചെയ്ത് തലയിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയിൽ മൂന്ന് ദിവസം ചെയ്താൽ അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കാം.
നെല്ലിക്ക കുതിർത്ത് വച്ച വെള്ളത്തിൽ രാവിലെ നന്നായി മുടി കഴുകുന്നതും നര മാറാൻ സഹായിക്കും. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ചെയ്യാവുന്നതാണ്. അകാല നരയെ പൂർണമായും മാറ്റാൻ ഇത് സഹായിക്കുന്നു.
മോരിന്റെയും കറിവേപ്പിലയുടെയും മിശ്രിതം നരയ്ക്കുന്നത് തടയും. ഒരുപിടി കറിവേപ്പില ഒരു ഗ്ലാസ് മോരിൽ ഇടുക. ഈ മിശ്രിതം തലയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വെള്ളം ഉപയോഗിച്ച് പതിയെ ഇത് കഴുകി കളയുക.
Discussion about this post