കമൽ ഹാസനുമായുള്ള തന്റെ സൗഹൃദം ഒരിക്കലും മറക്കാനാവാത്തതാണെന്ന് നടി സീമ. അവളുടെ രാവുകളിൽ കമൽ ഹാസൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ഇത് അധികം ആർക്കും അറിയില്ലെന്നും സീമ പറഞ്ഞു. ഒരിടവേളക്ക് ശേഷം അഭിനയിച്ച പണി എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവക്കുന്നതിനിടെയായിരുന്നു സീമ തന്റെ പഴയകാല ഓർമകൾ തുറന്നുപറഞ്ഞത്.
കമൽ ഹാസനുമായുള്ള സൗഹൃദം ഒരിക്കലും മറക്കാൻ കഴിയില്ല. പണി എന്ന സിനിമ ജോജു ജോർജ് കമൽ ഹാസനെ കാണിച്ചിരുന്നു. സനിമ കണ്ടതിന് ശേഷം കമൽ ഹാസൻ വിളിച്ചിരുന്നു. ആരാണ് വിളിക്കുന്നത് എന്ന് ആദ്യം മനസിലായില്ല. ആരാണെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് വയസായതു കൊണ്ടാണോ ശബ്ദം മനസിലാവാത്തത് എന്ന് തന്നോട് ചോദിച്ചു. അപ്പോഴാണ് കമൽ ഹാസനാണ് വിളിക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. സിനിമ കണ്ടു, അസ്സലായി അഭിനയിച്ചു എന്ന് പറഞ്ഞു. തന്നെ ഇതുവരെയായിട്ടും ഒരു അമ്മയായി കണ്ടിട്ടില്ലെന്നും കുട്ടിയായി ആണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം തന്നോട് പറഞ്ഞെന്നും സീമ പറഞ്ഞു.
തന്റെ ഭർത്താവ് ഐവി ശശിയും കമൽ ഹാസനും നല്ല സുഹൃത്തുക്കളായിരുന്നു. അവർ ഒരുമിച്ച് 19 സിനിമകൾ ചെയ്തിട്ടുണ്ട്. അവളുടെ രാവുകൾ എന്ന ചിത്രത്തിലും അമൽ ഹാസൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ, അതിനെ കുറിച്ച് അധികമാർക്കും അറിയില്ല. റെയിൽ വേ സ്‌റ്റേഷനിൽ വച്ചുള്ള സീനിൽ കമൽഹാസൽ ഉണ്ട്. ഐവി ശശിയോട് ചോദിച്ചു വാങ്ങിയതാണ്. അവളുടെ രാവുകളിലെ രാജി എന്ന കഥാപാത്രമാണ് താൻ അഭിനയിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായതെന്നും സീമ കൂട്ടിച്ചേർത്തു.
Discussion about this post