കോഴിക്കോട്; സിപിഎം നേതാവ് പി ജയരാജന്റെ പുതിയ പുസ്തകത്തിലെ നിലപാടുകളോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് നടന്ന ചടങ്ങിൽ ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി തന്നെയാണ് നിർവ്വഹിച്ചത്.
രചയിതാവിന്റെ അഭിപ്രായം തന്നെ പ്രകാശനം ചെയ്യുന്നയാൾക്കും ഉണ്ടാവണമെന്നില്ലെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്ന കാര്യങ്ങളോട് യോജിപ്പുണ്ട്. എന്നാൽ ജയരാജന്റെ വ്യക്തിപരമായ നിലപാടുകളോട് യോജിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പുസ്തകത്തിൽ പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനിക്കെതിരെ രൂക്ഷവിമർശനമായിരുന്നു പി ജയരാജൻ നടത്തിയത്. ബാബറി മസ്ജിദ് തകർച്ചയ്ക്കുശേഷം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ മഅദനി നടത്തിയ പ്രഭാഷണം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ചു. അതിവൈകാരിക പ്രസംഗങ്ങളിലൂടെ ആളുകളിൽ തീവ്രചിന്താഗതി വളർത്തി. മഅദനി രൂപീകരിച്ച ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധപരിശീലനവും ആയുധശേഖരവും നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post