മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 2012ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി. കൊല്ലം കുമുകഞ്ചേരി സ്വദേശിനിയാണ് താരം.
നാട്ടിലെത്തിയാൽ താരപരിവേഷമില്ലാതെ നാട്ടുകാർക്കൊപ്പം കൂടാനാണ് തനിക്കിഷ്ടമെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നാട്ടിലെ ആഘോഘങ്ങളിലും സജീവ സാന്നിധ്യമാവാറുണ്ട് അനുശ്രീ.ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞാരുങ്ങിയാണ് താരം എത്തിയിരിക്കുന്നത്. പേസ്റ്റൽ കളർ സാരിയിൽ ഹെവി ഹാൻഡ് വർക്ക് ബ്ലൗസും എമറൾഡ് വർക്ക് വരുന്ന എത്തനിക് ആഭരണങ്ങുമാണ് അനുശ്രീ ധരിച്ചിരിക്കുന്നത്. ന്യൂഡ് ഷെയ്ഡ് മേക്കപ്പും സ്ലീക്ക് ബൺ ഹെയർ സ്റ്റെയിലിനുമൊപ്പം മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. കൂടാതെ സാരിക്കൊപ്പം തലയിൽ ക്രിസ്തൃൻ ബ്രൈഡ് ഉപയോഗിക്കുന്ന വെയിലും ധരിച്ച ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ഈ ലുക്ക് സൃഷ്ടിക്കാൻ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം താരം കുറിപ്പിലൂടെ നന്ദിയും അറിയിച്ചു.ലുക്കും മേക്കപ്പും മുടിയും കൂടാതെ സ്റ്റൈലിങ്ങും എല്ലാം ആസൂത്രണം ചെയ്ത് സജിത് ആൻഡ് സുജിതാണ്. ഈ അത്ഭുതകരമായ വസ്ത്രം ഞങ്ങൾക്ക് നൽകിയതിന് അലങ്കാർ ബുട്ടീക്കിന് വലിയ നന്ദി. എനിക്ക് ഒരു രാജകുമാരിയെ പോലെ തോന്നിയെന്ന് താരം പറഞ്ഞു. വധുവിനെ പോലെ ഒരുങ്ങിയ അനുശ്രീയ്ക്ക് വരനെ തിരയുകയാണിപ്പോൾ ആരാധകർ.
Discussion about this post