തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവില കുതിപ്പിൽതന്നെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയാണ്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ തന്നെ 64,000 രൂപയ്ക്ക് അടുത്തു നൽകണം.
അന്താരാഷ്ട്ര സ്വർണ്ണവില 2746 ഡോളറിലേക്ക് ഉയർത്തിയതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിച്ചത്.അടുത്ത ആഴ്ച 2800 ഡോളറിലേക്ക് എത്തിയേക്കും. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7360 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6060 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയാണ്.
ചൈനയുടെ ഏറ്റവും പുതിയ അടുത്തഘട്ട ഉത്തേജക നടപടികളും, യുഎസ് ഫെഡ് പ്രഖ്യാപിത നിരക്കു നയങ്ങളിൽ നിന്നു വ്യതിചലച്ചേക്കുമെന്ന വിലയിരുത്തലുകളുമാണ് സ്വർണ വിലയെ മുകളിലേക്ക് ഉയർത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഹരി വിപണികൾ നിറം മങ്ങിയതും, പണപ്പെരുപ്പ ആശങ്കകളും തിരിച്ചടിയായി
ഡിസംബറോടെ സ്വർണം ഗ്രാമിന് 7550 മുതൽരൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകൾപ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയിൽഈ വർഷം 29 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം സ്വർണത്തിന് 20 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
Discussion about this post