വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിലെത്തി പിന്നീട് മോഡലിംഗിൽ തിളങ്ങി,നായികയായും അവതാരകയായും നിറഞ്ഞുനിൽക്കുന്നതാരമാണ് ശ്വേത മേനോൻ. 1994 ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ സെക്കൻഡ് റണ്ണർ അപ്പാണ് താരം. മലപ്പുറം കാരിയായ താരത്തിന്റെ സ്‌കൂൾ ജീവിതമെല്ലാം കോഴിക്കോട് നിന്നായിരുന്നു. 1991 ൽ അനശ്വരം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. കാമസൂത്രയുടേത് അടക്കം നിരവധി ബോൾഡ് പരസ്യങ്ങളിലും അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ച താരത്തിന്റെ നിലപാടുകളെല്ലാം പലപ്പോഴും കൈയ്യടി നേടുന്നവയാണ്.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള അനീതികളോട് ശക്തമായ ഭാഷയിൽ തന്നെ അവർ പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ചെറുപ്പത്തിൽ ശരീരത്തിൽ മോശമായി സ്പർശിച്ചയാളെ ഓടിച്ചിട്ട് തല്ലിയതിനെ കുറിച്ചാണ് നടി പറയുന്നത്.
കോഴിക്കോട് സ്‌കൂളിൽ പഠിക്കുമ്പോഴാണ് സംഭവം. ആദ്യ സിനിമയായ അനശ്വരത്തിൽ അഭിനയിച്ചിട്ടേ ഉള്ളൂ. അവധിക്കാലത്താണ് സുരേഷ് ഗോപിയും ശ്രീവിദ്യയും ഒക്കെ അഭിനയിച്ച ‘എന്റെ സൂര്യപുത്രി’ എന്ന സിനിമ റിലീസിന് എത്തുന്നത്. കോഴിക്കോട് ബ്ലൂ ഡയമണ്ട് തീയേറ്ററിലാണ് ഞാൻ അന്ന് സിനിമ കാണാൻ പോകുന്നത്. എന്റെ കൂടെ അമ്മയുമുണ്ടെന്ന് താരം പറയുന്നു. രാത്രി 9 മണിക്ക് ആയിരുന്നു ഷോ, 12. 30 ന് ആയപ്പോളാണ് പടം തീർന്നത്. തിയേറ്ററിൽ നിന്നും ഞാൻ പുറത്തിറങ്ങി നിൽക്കുകയാണ്. ഞാനന്ന് സ്‌കൂളിൽ പഠിക്കുന്ന കുട്ടിയാണ്. ജീൻസും ടീഷർട്ട് ഒക്കെയാണ് അന്ന് ധരിച്ചിരുന്നതെന്നും താരം കൂട്ടിച്ചേർക്കുന്നു.
സിനിമ കഴിഞ്ഞതിന് ശേഷം ഇറങ്ങി വരുന്നതിനിടെ ഒരു യുവാവ് എന്റെ ബൂട്ടിയിൽ അമർത്തി. എന്റെ ബാക്കിൽ അമർത്തിയത് മാത്രമേ അയാൾക്ക് ഓർമ്മയുള്ളൂ, പിന്നെ അമ്മ കാണുന്നത് ഞാൻ ഷൂ ഒക്കെ വലിച്ചെറിഞ്ഞ് അയാളുടെ പുറകെ ഓടുന്നതാണ്. ബ്ലൂ ഡയമണ്ട് തീയേറ്റർ മുതൽ കൈരളി, ശ്രീ, തിയേറ്റർ വരെ ഞാൻ അവനെ ഓടിച്ചു. മാത്രമല്ല അവിടെവെച്ച് ഞാൻ അവന്റെ പുറത്ത് വലിയൊരു കല്ലെടുത്ത് എറിഞ്ഞു. ഞാൻ അയാളെ കല്ലെടുത്ത് വലിച്ചെറിഞ്ഞതും കറക്റ്റ് അയാളുടെ മുതുകിനിട്ട് കൊള്ളുകയും അയാൾ വീഴുകയും ചെയ്തു. അയാൾക്കൊപ്പം ഞാനും വീണുവെന്ന് താരം പറയുന്നു.എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ രണ്ടുപേർക്കും മനസ്സിലായില്ല. എന്തായാലും ഞാൻ അയാളുടെ പാന്റ് വലിച്ചൂരിയാണ് അടിച്ചതെന്ന് താരം പറയുന്നു.
Discussion about this post