തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനമായ വന്ദേ ഭാരത് ട്രെയിനുകളുടെ ഭാഗങ്ങളിൽ ചിലത് ഇനി കേരളത്തിലും നിർമ്മിക്കും. കാസർകോട്: വന്ദേഭാരത് തീവണ്ടിയുടെ കോച്ചുകളിലെ തറ, ശൗചാലയവാതിൽ, ബെർത്ത് എന്നിവയാണ് കേരളത്തിൽ നിന്ന് തയ്യാറാവുന്നത്.
പഞ്ചാബ് ഖന്ന ആസ്ഥാനമായ മാഗ്നസ് പ്ലൈവുഡ്‌സാണ് കാസർഗോഡ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അനന്തപുരം വ്യവസായപാർക്കിൽ പ്ലാന്റ് ആരംഭിക്കുന്നത്. അനന്തപുരത്തെ മാഗ്നസ് പ്ലൈവുഡ്‌സ് ഫാക്ടറിയിൽ നൂറുപേർക്ക് ജോലി ലഭിക്കുമെന്നും പ്രവർത്തന മൂലധനമുൾപ്പെടെ നൂറുകോടിയുടെ നിക്ഷേപമുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.
റെയിൽവേയുടെ കപുർത്തലയിലെ കോച്ച് ഫാക്ടറിയിലേക്കും റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലേക്കും പാർട്ടീഷൻ പ്ലൈവുഡ് പാനൽ, കോച്ചിന്റെ തറയുടെ പലക, ശൗചാലയത്തിന്റെ ബോർഡ് എന്നിവ മാഗ്നസ് നിർമിച്ച് നൽകുന്നുണ്ട്.
Discussion about this post