തൃശൂർ: തൃശൂർപൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ സമർപ്പിച്ച് പോലീസ്. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ എഫ്‌ഐആറിലെ പ്രധാനപരാമർശം എന്നാൽ ആരെയും പ്രതി ചേർത്തില്ലെന്നാണ് പ്രത്യേകത.
മലപ്പുറം സൈബർ പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ ഐസി ചിത്തിരഞ്ജനാണ് പരാതിക്കാരൻ. പൂരം അലങ്കോലമാക്കിയത് അന്വേഷിക്കുന്ന എഡിജിപി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ചിത്തിരഞ്ജൻ. പരാതിയുടെ ഉറവിടം ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്‌ഐആറിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം പൂരം കലങ്ങിയിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയ്ക്ക്. പൂരം കലങ്ങിയോ അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി എന്നതാണ് ഇതിന്റെ പേരാണോ പൂരം കലക്കൽ? എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. പക്ഷേ ഇതിന് മുൻപ് മുഖ്യമന്ത്രി പറഞ്ഞത് പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാകുന്ന കാര്യം കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അവിടെ നടന്നിട്ടുണ്ട്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തിട്ടുള്ള കാര്യമായാണ് കാണാൻ കഴിയുകയെന്നായിരുന്നു.
Discussion about this post