കൊല്ലം: ഭർതൃസഹോദരിയുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ ഇൻസ്റ്റഗ്രാം താരം ചിതറ ജനമഠം സ്വദേശി മുബീന അറസ്റ്റിൽ. വിവിധ ഇടങ്ങളിൽ നിന്നായി പതിനേഴ് പവൻ സ്വർണം കവർന്ന കേസിലാണ് മുബീന അറസ്റ്റിലായിരിക്കുന്നത്. ആഡംബരജീവിതം നയിക്കാനാണ് ഇവർ മോഷണം നടത്തിയതെന്നാണ് വിവരം. വൈറൽ വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ താരമായ മുബീന, ബന്ധു വീട്ടിൽ നിന്ന് മാത്രമല്ല, സുഹൃത്തിൻറെ വീട്ടിൽ നിന്നും മുബീന സ്വർണം മോഷ്ടിച്ചിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ഓട്ടോറിക്ഷ ഡ്രൈവറായ മുബീനയുടെ ഭർത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. ആഡംബര ജീവിതത്തിന് വ്‌ളോഗറാകാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് മുബീന മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണ് റിപ്പോർട്ട്.
മുബീനയുടെ ഭർതൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടിൽ നിന്നും സെപ്തംബറിലാണ് ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകൾ എന്നിവ കാണാതായതത്.സംഭവം നടന്ന് ദിവസങ്ങൾക്കുശേഷം ഒക്ടോബർ പത്തിനാണ് സ്വർണം മോഷണംപോയ വിവരം മുനീറ അറിയുന്നത്.മുബീന വന്ന് പോയതിനുശേഷം സ്വർണം മോഷണം പോയത് അറിഞ്ഞത് വരെയുള്ള ദിവസത്തിനിടയിൽ വീട്ടിൽ മറ്റാരും വന്നിട്ടില്ലെന്നും വ്യക്തമായി. വീട്ടിലെ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം അറിയാമായിരുന്ന മുബീന താക്കോലെടുത്ത് മുറിതുറന്ന് മോഷണം നടത്തുകയായിരുന്നു.
Discussion about this post