തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർദ്ധനവ് പരിഗണനയിൽ.ചാർജ് കൂട്ടുന്നതിനുള്ള നടപടികൾ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഉടൻ വർധിപ്പിച്ചേക്കില്ലെന്നാണ് വിവരം.നിലവിലെ വൈദ്യുതി നിരക്ക് നവംബറിലും തുടരാനാണ് റെഗുലേറ്ററി കമ്മിഷന്‍റെ ഉത്തരവ്. നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതു വരെയോ ആയിരിക്കും നിലവിലെ നിരക്ക് ബാധകമാവുക.
കെഎസ്ഇബി സമപ്പിച്ച അപേക്ഷ പരിഗണിച്ച് പുതിയ നിരക്കുകളുടെ പ്രഖ്യാപനം നവംബർ അവസാനത്തോടെ ഉണ്ടാവുമെന്നാണ് സൂചന. നിരക്ക് വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ റെഗുലേറ്ററി കമ്മിഷൻ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഉടൻ നിരക്ക് വർധിപ്പിക്കേണ്ടന്നാണ് നിലവിലെ തീരുമാനം.
വേനൽക്കാലത്തെ വലിയ തോതിലെ വൈദ്യുതി ഉപയോഗം, ഇതുമൂലം ഉയർന്ന വില നൽകി കേരളത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന്‍റെ അധിക ബാധ്യത എന്നിങ്ങനെയുള്ള ചെലവുകൾ നികത്താൻ നിരക്ക് വർധന അനിവാര്യമാണെന്നാണ് കെഎസ്ഇബി പറയുന്നത്.
Discussion about this post