തിരുവനന്തപുരം: സ്വർണവില പുതിയ റെക്കോർഡിലേക്ക്. ഇന്ന് പവന് 520 രൂപ കൂടി 59,520 രൂപയിലെത്തി. ഇന്നലെയാണ് സ്വർണവില 59,000 രൂപയിലെത്തിയത്. ഇതോടെ സ്വർണവില 60,0000 ത്തിലെത്താൻ ഇനി 480 രൂപയുടെ വ്യത്യാസം മാത്രം. 65 രൂപ ഉയർന്ന് 7,440 രൂപയാണ് ഗ്രാമിന് വിലയെത്തിയത്. രണ്ട് ദിവസം കൊണ്ട് മാത്രം സംസ്ഥാനത്ത് പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കൂടിയത്. ഈ മാസം 3120 രൂപ കൂടിയത്.
പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലുമധികമാണെന്നതാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്. മൂന്ന് ശതമാനമാണ് സ്വർണത്തിന് ജിഎസ്ടി. 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്നതാണ് (53.10 രൂപ) ഹോൾമാർക്ക് ചാർജ്.
മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 64,425 രൂപ കൊടുത്താലേ കേരളത്തിൽ ഇന്നൊരു പവൻ ആഭരണം വാങ്ങാനാകൂ. ഗ്രാമിന് വാങ്ങൽ വില 8,000 രൂപ. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ് 5% പണിക്കൂലി പ്രകാരമുള്ള വാങ്ങൽവില പവന് 64,000 രൂപയും ഗ്രാമിന് 8,000 രൂപയും ഭേദിക്കുന്നത്.
Discussion about this post