ബെയ്‌റൂട്ട്; ഹിസ്ബുള്ള തലവനായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനെ തിരഞ്ഞെടുത്തു. ഭീകരസംഘടനയുടെ തലവൻ നസ്രല്ലയെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പിൻഗാമിയെ തിരഞ്ഞെടുത്തത്. ഹിസ്ബുള്ളയുടെ സ്ഥാപക നേതാവിലൊരാൾ കൂടിയാണ് നയിം ഖാസിം. ഹിസ്ബുള്ളയുടെ നയങ്ങളും ലക്ഷ്യങ്ങളും പാലിക്കുന്നതിനാലാണ് നയിം ഖാസിമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് ഭീകരർപുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പുതിയ മേധാവിയെ തിരഞ്ഞെടുത്തതിന് പിന്നാലെ ഇസ്രായേൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധമന്ത്രി യൊആവ് ഗാലറ്റാണ് ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നൽകിയത്. താൽക്കാലിക നിയമനം. അധികകാലം വാഴില്ല’ -ഗാലൻറ് എക്‌സിൽ പോസ്റ്റ് ചെയ്തു. നഈം ഖാസിമിൻറെ ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, ‘കൗണ്ട് ഡൗൺ തുടങ്ങി’ എന്ന് ഹീബ്രു ഭാഷയിലും എക്‌സിൽ പോസ്റ്റിട്ടിട്ടുണ്ട്
1992 മുതൽ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറൽ സ്ഥാനം വഹിച്ച ഹസൻ നസറുള്ള കഴിഞ്ഞമാസമുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിലാണു കൊല്ലപ്പെട്ടത്
Discussion about this post