തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു. പകർച്ചാ വ്യാധികൾ മൂലം ഒമ്പതു മാസത്തിനുള്ളിൽ 438 പേരുടെ ജീവനെടുത്തതായി ആരോഗ്യവകുപ്പ് അറിയിച്ചു . എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, മസ്തിഷ്‌ക ജ്വരം തുടങ്ങി മറ്റു നാടുകളിൽനിന്നു എത്തുന്ന എംപോക്‌സ് പോലെയുള്ള രോഗങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
ഈ റിപ്പോർട്ടിൽ സെപ്റ്റംബർ വരെ എലിപ്പനി ബാധിച്ചാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. 153 പേരാണ് മരണപ്പെട്ടത്. ഡെങ്കിപ്പനി ബാധിച്ച് 60 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 58 പേരും എച്ച്1 എൻ1 ബാധിച്ച് 57 പേരും മരിച്ചു. മസ്തിഷ്‌ക ജ്വരം ബാധിച്ച 76 പേരിൽ 19 പേരാണ് മരിച്ചത്. പേവിഷ ബാധ 18 ജീവനെടുത്തു. പനി ബാധിച്ച് മരിച്ചത് 14 പേരാണ്. ചിക്കൻ പോക്‌സ് 16 മരിച്ചു. കുടാതെ 17119 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു എന്നാണ് റിപ്പോർട്ട് .
കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെയും ജന്തുക്കളുടെയും ആവാസവ്യവസ്ഥയിലെ മാറ്റം പരിസ്ത്ഥി മലിനീകരണം എന്നിവ ഇതിന് പിന്നിലുണ്ട് എന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
Discussion about this post