എത്ര ശ്രദ്ധിച്ചാലും നമ്മളുടെ അടുക്കള വൃത്തിഹീനമാക്കുന്നവരാണ് പാറ്റയും പല്ലികളും. പാത്രങ്ങളിലും ഭക്ഷണസാധനങ്ങളിലും ഇരച്ചെത്തുന്ന ഇവ പലവിധം അസുഖങ്ങൾക്ക് കാരണക്കാരാകുന്നു. ആദ്യത്തെ കാര്യം വൃത്തി നമ്മുടെ മുഖമുദ്രയാണെങ്കിൽ ഈ ക്ഷുദ്രജീവികളൊന്നും ഏഴയലത്ത് വരില്ല. സിങ്കിലും മറ്റും വൃത്തിയാക്കാതെ പാത്രങ്ങൾ കൂട്ടിഇടുന്നത്, ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത്, ഭക്ഷണസാധനങ്ങൾ തുറന്നുവയ്ക്കുന്നത് എന്നിവ ആവർത്തിക്കാതിരുന്നാൽ തന്നെ പകുതി പാറ്റശല്യം അവസാനിക്കും. എന്നിട്ടും പാറ്റ,പല്ലി എന്നിവ ബുദ്ധിമുട്ടാണെങ്കിൽ അടുക്കളയുടേയും വീടിന്റെയും മൂലകളിൽ ബോറിക് ആസിഡ് പരീക്ഷിച്ചുനോക്കുന്നത് പാറ്റകളെ തുരത്തും.ഇത് നനച്ചുപയോഗിക്കരുത്. എന്നാൽ കുട്ടികളും വളർത്തുമൃഗങ്ങളും ഇതുമായി സമ്പർക്കം വരാതെ സൂക്ഷിക്കണം
രൂക്ഷഗന്ധമുള്ള ദ്രാവകം ഉപയോഗിച്ച് തറ പതിവായി തുടയ്ക്കുക. ഭക്ഷണം അന്വേഷിച്ച് എത്തുന്ന പാറ്റകളെ ഇത്തരം രൂക്ഷഗന്ധങ്ങൾ തുരത്തി ഓടിക്കും. തറ വൃത്തിയാക്കുമ്പോൾ അധികം നനവ് വരാതിരിക്കാൻ ശ്രദ്ധിക്കുക മറ്റൊന്ന് വഴനയില പാറ്റയുള്ള സ്ഥലങ്ങളിൽ ഇടുക. ഇതിന്റെ ഗന്ധം പാറ്റകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.
മുറികൾ എസി ഓൺ ആക്കി ഇടക്കിടെ തണുപ്പിക്കുന്നത് പാറ്റയെ ഓടിക്കും. തണുപ്പിൽ പാറ്റകൾക്ക് അധികം നിലനിൽക്കാനാവില്ല. ഇനി പാറ്റയെയും പല്ലിയെയും ഓടിക്കാൻ ബേക്കിംഗ് സോഡയും ചെറുനാരങ്ങളും ഉപയോദിച്ചുള്ള വിദ്യയുണ്ട്.ഇവ രണ്ടും നന്നായി മിക്‌സ് ചെയ്ത് അൽപ്പം ചൂടുവെള്ളം കൂടി ചേർത്തിളക്കി സ്േ്രപ ബോട്ടിലിൽ ഒഴിച്ചുകൊടുക്കുക. പാറ്റയെയും പല്ലിയെയും സ്ഥിരമായി കാണുന്നയിടങ്ങളിൽ സ്േ്രപ ചെയ്യുക.
Discussion about this post