ഇന്നത്തെ കാലത്ത് സ്മാർട്ട്‌ഫോൺ ഇല്ലാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. നമ്മുടെ ജീവിതത്തിൽ അത്രയേറെ സ്വാധീനമാണ് ഫോൺ ചെലുത്തുന്നത്. നിരവധി കമ്പനികൾ നമ്മുടെ ഫോൺ ആവശ്യം മുന്നിൽ കണ്ട് ഓരോ പുത്തൻ മോഡലുകൾ പുറത്തിറക്കാറുമുണ്ട്. ഫോൺ പുതുതായി വാങ്ങാൻ പോവുകയാണെങ്കിൽ നമ്മൾ പല കാര്യങ്ങളിലും ശ്രദ്ധ വേണം. ഓരോരുത്തരുടെ ഉപയോഗത്തിന് അനുസരിച്ച് വേണം ഫോൺ തിരഞ്ഞെടുക്കാൻ. അല്ലറ ചില്ലറ ജോലികളെ ഫോൺ കൊണ്ട് ഉള്ളൂ എങ്കിൽ അത്യവശ്യം ബാറ്ററി ലൈഫും ക്യാമറയും ഉള്ള ഫോൺ നോക്കി വാങ്ങാം. മറിച്ചാണെങ്കിൽ പലതരം ഘടകങ്ങൾ പരിഗണിക്കണം.
പ്രൊസ്സസർ, പെർഫോമൻസ്
ഫോണിന്റെ പ്രവർത്തന വേഗതയും, ഒരേ സമയം ഒന്നിൽ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാനുള്ള കാര്യക്ഷമതയും ആണ് പ്രൊസ്സസർ നിർണയിക്കുന്നത്. കൂടുതൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർ നല്ല പെർഫോമൻസ് ഉള്ള ഫോൺ തിരഞ്ഞെടുക്കുന്നത് ഹാങ് ആവുന്നത് തടയും.
ക്യാമറ
നിങ്ങൾ ഫോട്ടോഗ്രാഫി ഇഷ്ടപെടുന്നവർ ആണെങ്കിൽ, ക്യാമറയുടെ ഗുണനിലവാരം, ലെൻസ്, മെഗാപിക്‌സൽ എന്നിവ ശ്രദ്ധിക്കുക. വൈഡ് ആംഗിൾ, മാക്രോ, ടെലിഫോട്ടോ തുടങ്ങി ഒന്നിലധികം ക്യാമറ സജ്ജീകരണങ്ങൾ ഉള്ള ഫോൺ തിരഞ്ഞെടുക്കാൻ ശ്രമിക്കുക
ബാറ്ററി ലൈഫ്
നമ്മൾ ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് ബാറ്ററി ലൈഫ്. ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന ഫോൺ ആണോ എന്നും ശ്രദ്ധിക്കുക. ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ കുറഞ്ഞത് 4000 mAh ബാറ്ററി ശേഷി ഉള്ള മൊബൈൽ ഫോൺ തിരഞ്ഞെടുക്കുക.
5ജി
5G യുഗത്തിലാണ് നമ്മൾ. ഈ സാഹചര്യത്തിൽ, എപ്പോഴും 5G പിന്തുണയുള്ള ഫോണുകൾക്ക് നിങ്ങൾ മുൻഗണന നൽകുക. ഒപ്പം ബ്ലൂടൂത്ത് 5.0, NFC, Wi-Fi 6 എന്നിവ പോലുള്ള മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഓർമ്മയിൽ വെയ്ക്കുക.
ഫോൺ വാങ്ങുകയായണെങ്കിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് ഫോണിന്റെ റാമും, സ്റ്റോറേജും ( സംഭരണ ശേഷി). ഇന്നത്തെ കാലത്ത് കുറഞ്ഞത് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു ഫോൺ എങ്കിലും നിങ്ങൾ വാങ്ങാൻ ശ്രമിക്കുക. കാരണം ഡാറ്റ സംഭരണ ശേഷി കുറയുന്നതിന് അനുസരിച്ച് അത് ഫോണിന്റെ പ്രവർത്തനത്തെ ബാധിക്കും.
ഇനി ഫോൺ ഉപയോഗിക്കുന്നവർ ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.
വ്യക്തിവിവരങ്ങൾ മുതൽ ബാങ്ക് കാര്യങ്ങൾ വരെ ഫോണുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പാസ് കോഡ് എപ്പോഴും ഫോണിൽ സെറ്റ് ചെയ്യാൻ ശ്രദ്ധിക്കുക. പാസ് വേർഡ് ഇല്ലാത്ത നിങ്ങളുടെ ഫോൺ എടുക്കുന്ന ആർക്കും നിങ്ങളുടെ ആപ്പുകളും അതിനുള്ളിലെ ഡാറ്റയും ആക്സസ് ചെയ്യാൻ കഴിയും. നിങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു പാസ്‌കോഡ് സജ്ജീകരിക്കുക, അല്ലെങ്കിൽ”ടച്ച് ഐഡി” നിങ്ങൾക്ക് സജ്ജീകരിക്കാം അല്ലെങ്കിൽ മുൻവശത്തെ ക്യാമറ നിങ്ങളെ തിരിച്ചറിയുമ്പോൾ ഫോൺ അൺലോക്ക് ചെയ്യുന്ന ഒരു ”ഫേസ് ഐഡി” സജ്ജമാക്കാം.
ഏതെങ്കിലും പാസ്വേഡുകൾ വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക. സൈബർ ക്രിമിനലുകൾക്ക് ഒരു ഉപഭോക്താവിന്റെ പാസ്വേഡ് ലഭിക്കുമ്പോൾ, അവർ ഉപയോക്താവിന്റെ ഓരോ അക്കൗണ്ടിനും ആ പാസ്വേഡ് പരീക്ഷിക്കുന്നു.
നിങ്ങൾക്ക് ഒരു ഇമെയിലിലോ ടെക്സ്റ്റോ ആയി ലഭിക്കുന്ന ഏതൊരു ലിങ്കും സംശയാസ്പദമായ കണ്ണോടെ നോക്കണം. അയച്ചയാളെ നിങ്ങൾക്ക് അറിയില്ലെങ്കിൽ, ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. അയച്ചയാളെ നിങ്ങൾക്ക് അറിയാമെങ്കിൽ , നിങ്ങൾ ക്ലിക്കുചെയ്യുന്നതിന് മുമ്പ് അവർ അത് അയച്ചുവെന്ന് ഉറപ്പാക്കുക.
ഫോൺ കമ്പനി ഒരു അപ്ഡേറ്റ് റിലീസ് ചെയ്യുമ്പോഴെല്ലാം, അത് ഉടൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഈ അപ്ഡേറ്റുകളിൽ പലപ്പോഴും സുരക്ഷാ പരിഹാരങ്ങൾ, അപകടസാധ്യതയുള്ള പാച്ചുകൾ, എന്നിവ ഉൾപ്പെടുന്നു
ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനായി ഔദ്യോഗിക ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കുക – നിങ്ങൾക്ക് iPhone അല്ലെങ്കിൽ iPad ഉണ്ടെങ്കിൽ Apple App Store, നിങ്ങൾക്ക് Android ഉപകരണമുണ്ടെങ്കിൽ Google Play സ്റ്റോർ ഉപയോഗിക്കുക.
Discussion about this post