മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉർവ്വശി. പതിറ്റാണ്ടുകളായി സിനിമയിൽ സജീവമായി നിൽക്കുന്ന താരത്തിനെ മലയാളികൾ സ്‌നേഹത്തോടെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നു. ആറ് തവണ മികച്ചനടിക്കുള്ള പുരസ്‌കാരം നേടിയ താരം ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ്.
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന പ്രകൃതക്കാരി കൂടിയാണ് താരം. ഇപ്പോഴിതാ താര ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് ഉർവ്വശി. സമയം പ്രധാനമാണെന്ന വിചാരത്തിലാണ് ജീവിക്കുന്നത്. മോൻ ജനിച്ച ശേഷം അവന്റെ അവധി സമയങ്ങളിൽ ഞാൻ എങ്ങും പോകാറില്ല. മകൾ ചെറുതായിരുന്നപ്പോൾ ലൊക്കേഷനുകളിലേക്ക് അവളേയും കൂടെക്കൂട്ടിയിരുന്നു. കുടുംബത്തിനൊപ്പം ചെലവഴിച്ച സമയങ്ങൾ ജീവിതത്തിൽ കുറവാണ്. എപ്പോഴും തിരക്കിലായിരുന്നു. എന്റെ ചേച്ചിമാരുടെ കല്യാണങ്ങൾക്കു പോലും തലേന്ന് രാത്രി ഏറെ വൈകി വീട്ടിൽ ചെന്നുകയറിയ ആളാണ് ഞാൻ. അങ്ങനെയുള്ള കുറേ സന്തോഷങ്ങൾ നഷ്ടാമയിട്ടുണ്ടെന്ന് താരം പറയുന്നു.
ഉർവ്വശിയുടെ മകൾ തേജാലക്ഷ്മിയും അമ്മയെ പോലെ സിനിമയിൽ സജീവമായി വരികയാണ്. മക്കളുടെ സ്വകാര്യതയെ കുറിച്ചും താരം പറയുന്നു. ഇത്ര മുതിർന്നിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒറ്റയ്ക്ക് ഒരു മുറിയിൽ കഴിയാനോ കെൽപ്പില്ലാത്ത ആളാണ് താനെന്ന് ഉർവ്വശി പറയുന്നു. ഞങ്ങളുടേത് വലിയ കൂട്ടുകുടുംബമായിരുന്നു. രണ്ട് മമ്മൂമ്മമാരുടെ കാവലിൽ ഞങ്ങൾ അഞ്ച് സഹോദരങ്ങളും ഒന്നിച്ച് ഉറങ്ങി ശീലിച്ചവരാണ്. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതിൽ അടച്ച് കിടക്കാൻ അമ്മ സമ്മതിക്കില്ല.
പക്ഷേ ഇന്ന് അങ്ങനെയല്ല, അനുവാദം ചോദിക്കാതെ ഞാൻ മകളുടെ മുറിയിൽ കടക്കാറില്ലെന്നാണ് താരം പറയുന്നത്. അവൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കുമെന്നും താരം കൂട്ടിച്ചേർത്തു. താൻ വളർന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളർത്തേണ്ടതെന്ന് മനസിലാക്കി. അവർ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെ എന്നാണ് കാഴ്ചപ്പാടെന്ന് താരം വ്യക്തമാക്കി.
Discussion about this post