കോഴിക്കോട്: കള്ളനോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ സസ്‌പെൻഷനിലായ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിൽ. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം (36) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ മലപ്പുറത്തുള്ള വീട്ടിൽ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പോലീസ് നടത്തിയ പരിശോധനയിൽ 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടി.
വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് ഹിഷാമിന്റെ വീട്ടിൽ പരിശോധന നടത്തിയത്. നരിക്കുനിയിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ട് നൽകിയ സംഭവത്തിൽ ഹിഷാം പിടിയിലായിരുന്നു. ഇതിനു പിന്നാലെ യുപി സ്‌കൂൾ അദ്ധ്യാപകനായ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഒരു മാസം മുൻപാണ് കേസിൽ ജാമ്യം കിട്ടി ഇയാൾ പുറത്തിറങ്ങുന്നത്.
Discussion about this post