തൃശ്ശൂർ : ചികിത്സ പിഴവു മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ. ഒല്ലൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെയാണ് പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നിരിക്കുന്നത്. ആശുപത്രിയിൽ പനിയെ തുടർന്നാണ് കുട്ടിയെ എത്തിച്ചത്.
വൈകുന്നേരം 4. 30 മുതൽ 9 മണിവരെ കുട്ടിയെ ആരും ചികിത്സിച്ചില്ല. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്‌സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വൈകുന്നേരത്തോടെ പനി വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് കുട്ടിക്ക് മരണം സംഭവിച്ചത്.
എന്നാൽ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് ആശുപത്രി രംഗത്ത് വന്നിട്ടുണ്ട്. പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയത്. ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രിയുടെ പക്ഷം.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കൂടുതൽ വിവരങ്ങൾക്കായി അന്വേഷിച്ചു വരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post