ആരോഗ്യഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് മുട്ട. മീനും ഇറച്ചിയുമില്ലാത്ത ദിവസങ്ങളിൽ മുട്ട കഴിച്ചാണ് നാം വിഷമം മാറ്റാറുള്ളത്. പുഴുങ്ങിയും ഓംലൈറ്റ് അടിച്ചുമെല്ലാം മുട്ട ചോറിനൊപ്പം കഴിക്കാറുണ്ട്. അത്താഴത്തിനും ബ്രേക്ക് ഫാസ്റ്റിനും ബുൾസൈ മാത്രം കഴിക്കുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ബ്രഡും മുട്ടയും പലരുടെയും ഇഷ്ട ഭക്ഷണം ആണ്.
വിറ്റാമിൻ എയുടെ കലവറയാണ് മുട്ട. ഇതിന് പുറമേ വിറ്റാമിൻ ബി6, ബി 12, പ്രോട്ടീൻ, അയൺ, അമിനോ ആസിഡുകൾ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡുകൾ അടങ്ങിയ മുട്ട നിത്യേന നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. എന്നാൽ ശരിയായ പോഷണം നമ്മുടെ ശരീരത്തിന് ലഭിക്കണം എങ്കിൽ മുട്ട കഴിക്കുമ്പോൾ കരുതൽ വേണം. ഒരിക്കലും ഇനി പറയുന്ന ഭക്ഷണങ്ങൾക്കൊപ്പം മുട്ട കഴിക്കരുത്. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് ആകും വഴിവയ്ക്കുക.
മുട്ട ഒരിക്കലും പഞ്ചസാരയ്‌ക്കൊപ്പം കഴിക്കരുത്. കാരണം മുട്ടയിലെ അമിനോ ആസിഡും ഷുഗറും ചേരുമ്പോഴുള്ള പ്രവർത്തനം ശരീരത്തിൽ ടോക്‌സിൻസ് രൂപപ്പെടാൻ കാരണം ആകും. രക്തം കട്ടപിടിയ്ക്കുന്നത് ഉൾപ്പെടെ ഇതുമൂലം സംഭവിച്ചേക്കാം. സോയാബീൻ മിൽക്കിനൊപ്പവും മുട്ട കഴിക്കരുത്.
രാവിലെ പ്രാതലായി മുട്ട കഴിക്കുന്നവർ ഉണ്ട്. പലപ്പോഴും ചായയോ കാപ്പിയോ ഇതിനൊപ്പം പലരും കഴിക്കാറുണ്ട്. എന്നാൽ ഇത് തെറ്റായ ഭക്ഷണരീതിയാണ്. ദഹനവ്യവസ്ഥയെ ഉൾപ്പെടെ ഇത് സാരമായി ബാധിക്കും. മുട്ടപോലെ തന്നെ പഴവും ശരീരത്തിന് ഏറെ നല്ലതാണ്. എന്നാൽ മുട്ടയും പഴവും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.
പുളിപ്പുള്ള ഭക്ഷണവും മുട്ടയും ചേർത്ത് കഴിക്കരുത്. ഇത് ഹൃദയാഘാതത്തിന് ഉൾപ്പെടെ കാരണമായേക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മുട്ടയും ഇറച്ചിയും ഒന്നിച്ച് കഴിക്കരുത്.
Discussion about this post