പുറത്ത് ജോലിക്ക് പോവുന്ന എല്ലാവരും ചർമപരമായ പ്രശ്‌നങ്ങൾ നേരിടുന്നവരാണ്. അമിതമായി ചൂടും പൊടിയും ഏൽക്കുന്നവർക്കാണെങ്കിൽ മുക്കുരുവും മുഖത്ത് കരിവാളിപ്പ് എന്നു തുടങ്ങി നിരവധിയായ പ്രശ്‌നങ്ങൾ കൊണ്ട് പൊറുതി മുട്ടുന്നുണ്ടാകും. സൺസ്‌ക്രീൻ ഉപയോഗിച്ചാൽ ഇതിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകുമെങ്കിലും അതൊരു ശാശ്വതമായി പരിഹാരമായി കാണാൻ സാധിക്കില്ല.
അത്തരക്കാർക്ക് വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു കിടിലൻ ഫേസ്പാക്കുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം ഈ പാക്ക് മുഖത്ത് ഇട്ടാൽ മതി, മുഖത്തെ ബ്ലാക്ക് ഹെഡ്‌സും കരിവാളിപ്പും ഉൾപ്പെടെ മാറി, മുഖം മൃദുലവും തിളക്കമുള്ളുമായി മാറും. എന്തൊക്കെയാണ് ഇതിന് ആവശ്യമായത് എന്ന് നോക്കാം..
3 ടീസ്പൂൺ കാപ്പിപ്പൊടി, രണ്ട് ടീസ്പൂൺ പഞ്ചസാര,ഒരു ടീസ്പൂൺ തേൻ, തൈര് എന്നിവയാണ് ഇതിനായി വേണ്ടത്. ഈ നാല് ചേരുവകളും നന്നായി മികസ് ചെയ്ത് ഒരു 15 മിനിറ്റ് ഫ്രിഡ്ജിൽ വക്കുക. ഇനി മുഖം ഫേസ്‌വാഷ് ഉപയോഗിച്ച് നന്നായി കഴുകുക, ശേഷം , 15 മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ച ഫേസ് പാക്ക് മുഖത്ത് പുരട്ടാം. 15 മുതൽ 20 മിനിറ്റ് മുഖത്ത് വച്ചതിന് ശേഷം കഴുകി കളയാം. പെട്ടെന്ന് തന്നെ നിങ്ങളുടെ മുഖത്ത് വ്യത്യാസം മനസിലാക്കാൻ സാധിക്കും. 20 മിനിറ്റിൽ കൂടുതൽ നേരം പാക്ക് മുഖത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Discussion about this post