തിരക്കേറിയ ജീവിതമാണ് നാമും നമുക്ക് ചുറ്റുമുള്ളവരും ഇന്ന് ജീവിച്ച് തീർക്കുന്നത്. ഒന്നിനും ആർക്കും സമയമില്ല. ഇതിനിടെ നാം നമ്മുടെ ആരോഗ്യവും മറക്കുന്നു. തെറ്റായ ജീവിശൈലി കാരണം വഴിയേ പോകുന്ന രോഗങ്ങളെയെല്ലാം ക്ഷമിച്ചുവരുത്തുന്നു. അത്തരത്തിൽ നമ്മളെ പിടികൂടുന്ന രോഗമാണ് പ്രമേഹം. പിടിപെട്ടാൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത് തുടക്കത്തിലേ കണ്ടെത്തിയാൽ അത്രയും നല്ലത്.
നമ്മുടെ ശരീരം പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വർദ്ധിച്ച ദാഹവും വിശപ്പും ക്ഷീണം, മധുരത്തോട് ആസക്തി, മുറിവുണങ്ങാൻ താമസം, ലൈംഗികശേഷിക്കുറവ്, ലൈംഗിക താല്പര്യക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മൂത്രത്തിൽപോലും മാറ്റങ്ങളുണ്ടാകുമെന്നറിയാമോ?
ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ തോന്നിക്കൊണ്ടിരിക്കുന്നത് പ്രമേഹത്തിന്റെ തുടക്കക്കാല ലക്ഷണങ്ങളിൽ ഒന്നാണ്. അധികം വെള്ളം കുടിച്ചില്ലെങ്കിൽ പോലും ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുന്നതിനെ അവഗണിക്കരുത്
മൂത്രമൊഴിക്കുമ്പോൾ അമിതമായ നുര പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ഇത് ശരീരത്തിലെ അധിക പ്രോട്ടീന്റെ ലക്ഷണമാണ്. പ്രമേഹം വൃക്കകളെ ബാധിക്കുന്നതിന്റെ സൂചനയായിരിക്കാം ഇത്.
കിഡ്നിയാണ് ശരീരത്തിൽ അരിപ്പയുടെ ധർമം ചെയ്യുന്നത്. അതായത് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. രക്തം അരിയ്ക്കുന്നതും ഇതിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും കിഡ്നിയാണ്. കിഡ്നി പ്രോട്ടീൻ അരിച്ചു കളയുന്നില്ല. ഇതിനാൽ തന്നെ പ്രോട്ടീൻ മൂത്രത്തിൽ കണ്ടു വരേണ്ട കാര്യവുമില്ല. എന്നാൽ കിഡ്നിയുടെ ദ്വാരങ്ങൾക്ക് സാധാരണയിൽ കൂടുതൽ വികാസമുണ്ടാകുമ്പോഴാണ് ഇത്തരത്തിൽ പ്രോട്ടീൻ മൂത്രത്തിലൂടെ വിസർജിയ്ക്കപ്പെടുന്നത്.
മൂത്രമൊഴിക്കുമ്പോൾ നിങ്ങളുടെ മൂത്രത്തിന് പതിവിലും കൂടുതലായി ദുർഗന്ധം അനുഭവപ്പെടുകയാണെങ്കിൽ അത് ശരീരത്തിലെ ഉയർന്ന പഞ്ചസാരയുടെ ലക്ഷണമാണെന്ന് മനസ്സിലാക്കുക.നിങ്ങളുടെ മൂത്രം ഇളം മഞ്ഞയായി മാറുകയും (നിറം മാറുകയും) അതിൽ വെളുത്ത ദ്രവ്യത്തിന്റെ അളവ് വർദ്ധിക്കുകയും ചെയ്താൽ, ഇവ പ്രമേഹത്തിന് മുമ്പുള്ള ലക്ഷണങ്ങളാണ്.
Discussion about this post