കണ്ണൂർ : എഡിഎം നവീൻ ബാബുവിനെ പി പി ദിവ്യ ആക്ഷേപിക്കുമ്പോൾ കണ്ണൂർ കലക്ടർ ചെറുചിരിയോടെ ഇരുന്നത് സഹിക്കാനായില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ . കളകട്‌റുടെ മൊഴി ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല എന്ന് അവർ പിന്നെയും ആവർത്തിച്ചു.
കലക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മഞ്ജുഷ. അവധി പോലും ചോദിക്കാൻ മടിയുള്ള ഒരാളോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ യാതൊരു സാഹചര്യവുമില്ല. ബന്ധുക്കൾ നവീൻ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നപ്പോഴും അദ്ദേഹം ഇതിനെപ്പറ്റി സംസാരിച്ചിട്ടില്ല. പെട്ടെന്ന് ഇങ്ങനെയൊരു മൊഴി ഉണ്ടായതിന്റെ കാരണം അറിയില്ല.
വീഡിയോയിൽ കളക്ടർ ചിരിച്ചു ഇരിക്കുന്നത് കാണാം. ഒരാൾ അവിടെ ഇത്രയും തകർന്ന് ഇരിക്കുമ്പോൾ കലക്ടർ ചിരിച്ചു കൊണ്ടിരിക്കുകയാണ്. ആ ചടങ്ങിന് ശേഷം ഒന്ന് ഒന്നു സമാധാനിപ്പിച്ചാൽ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു, വീഡിയോയിലെ കലക്ടറുടെ ശരീര ഭാഷ കണ്ടാണ് സംസ്‌കാരചടങ്ങിന് വരേണ്ട എന്ന് പറഞ്ഞത് എന്നും ഭാര്യ കൂട്ടിച്ചേർത്തു.
Discussion about this post