ശരിയായ ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്. രാവിലെ നല്ല എനർജിയാൽ ഓടി നടക്കണമെങ്കിൽ രാത്രി നന്നായി ഉറങ്ങിയാൽ മത്രമാണ് സാധിക്കുക. എന്നാൽ ഗർഭകാലത്ത് സ്ത്രീകളിൽ ഉറക്കമില്ലായ്മ വ്യപകമാണ്. ഈ സമയങ്ങളിൽ ഉറക്ക മില്ലായ്മ വരുന്നത് വളരെ പ്രായസകരമാണ്. അത് കുഞ്ഞിന് ഭാരക്കുറവ് വിഷാദം ഉത്കണ്ഠ എന്നിവയിലേക്ക് നയിക്കും .
ഗർഭിണികളിലെ ഉറക്കമില്ലായ്മ പരിഹരിക്കാനുള്ള മികച്ച ചികിത്സാരീതിയാണ് കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി അഥവാ സിബിടി-ഐ. ഈ ട്രീറ്റ്‌മെന്റിലൂടെ സ്ത്രീകളിൽ ഉണ്ടാവാൻ സാധ്യതയുള്ള പ്രസവാനന്തര വിഷാദവും പരിഹരിക്കുമെന്ന് ഗവേഷകർ കണ്ടെത്തി.
ഗർഭകാലത്ത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്ന ചിന്തകൾ, പെരുമാറ്റങ്ങൾ, ഉറക്കത്തിന്റെ രീതികൾ എന്നിവ മനസിലാക്കുന്നതിലൂടെയാണ് കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി പ്രവർത്തിക്കുന്നത്. ഇത് പ്രസവ ശേഷം അമ്മയ്ക്ക് ഉണ്ടാവാൻ സാധ്യതയുള്ള പോസ്റ്റ്പാർട്ടം ഡിപ്രസീവ് ലക്ഷണങ്ങളെ വലിയ രീതിയിൽ തടയുമെന്ന് ബ്രിട്ടീഷ് കൊളംബിയ ഒക്കനാഗൻ സർവകലാശാലയിലെയും കാൽഗറിയിലെ വാൻകൂവർ ക്യാമ്പസ് സർവകലാശയിലേയും ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
ഒട്ടുമിക്ക അമ്മമാരും പ്രവസവത്തിന് ശേഷം വിഷാദവസ്ഥയിലേക്ക് പോകാറുണ്ട്. ഈ വിഷാദം കുറെയധികം നാളുകൾ നീണ്ടുനിൽക്കുമ്പോഴാണ് സൂക്ഷിക്കേണ്ടത്. ആയിരത്തിൽ ഒന്ന് സ്ത്രീകൾ കുറച്ചുകൂടി സീരിയസ് ആയ പോസ്റ്റ്പാർട്ടം സൈക്കോസിസിലേക്കും എത്തിപ്പെടാറുണ്ട്. ഗർഭകാലത്തും പ്രസവാനന്തരവും വലിയ തോതിലുള്ള വൈകാരിക അനുഭവങ്ങളിലൂടെ കടന്നുപോകും. ഗർഭകാലത്ത് തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങൾ, ഗർഭകാലത്തും പ്രസവശേഷവും സെക്‌സ് ഹോർമോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ ജീവിതാനുഭവങ്ങൾ ചുറ്റുപാടുകൾ എന്നിവയെല്ലാം . വൈകാരിക മാറ്റങ്ങൾക്ക് ചരട് വലിക്കുന്നു. ഈ സമയം അമ്മമാരുടെ മനസ്സ് ചെറുതും വലുതുമായ സമ്മർദങ്ങൾക്കും മാനസികരോഗാവസ്ഥകൾക്കും പെട്ടെന്ന് വിധേയമായേക്കാം. എന്നാൽ വലിയൊരു ശതമാനം സ്ത്രീകൾക്കും പ്രസവാനുബന്ധമായുണ്ടാകുന്ന മാനസികപ്രശ്‌നങ്ങൾ മറികടക്കാൻ ശരിയായ സഹായമോ പരിഗണനയോ കിട്ടാതെപോകുന്നു.
എങ്ങനെ തിരിച്ചറിയാം?
ചില ലക്ഷണങ്ങളിലൂടെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ തിരിച്ചറിയാം
1. ഉറക്കം നഷ്ടപ്പെടുന്നത് (Trouble sleeping)
2. ഇഷ്ടങ്ങളിലെ വ്യത്യാസം
3. തളർച്ച (Severe fatigue )
4. ലൈംഗിക താൽപര്യക്കുറവ്് (Lower libido )
5. ഇടവിട്ടുള്ള സ്വഭാവമാറ്റം (Frequent mood changes)
Discussion about this post