തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമോയെന്ന് ഭയമുണ്ട്. പരാമർശത്തിൽ മാപ്പ് പറഞ്ഞാൽ കായിക മേളയുടെ വേദിയിലേക്ക് അദ്ദേഹത്തിന് വരാമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
വായിൽ തോന്നുന്ന എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി. കുട്ടികളുടെ തന്തയ്ക്കും വിളിച്ചേക്കാം. അതിനാൽ സംസ്ഥാന സ്‌കൂൾ കായികമേളയിൽ അദ്ദേഹത്തെ ക്ഷണിക്കുന്നില്ല. ഐക്യകേരളത്തിൽ പല സംഭവ വികാസങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാണ് തന്തയ്ക്ക് വിളിക്കുന്ന സംഭവം ഉണ്ടാകുന്നത്. ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തിൽ മാപ്പുപറഞ്ഞാൽ വേദിയിലേക്ക് അദ്ദേഹത്തിന് വരാം.
കായിക മേളയുടെ നോട്ടീസ് പ്രിന്റ് ചെയ്ത് കഴിഞ്ഞു. കായിക മേളയ്ക്കായി സുരേഷ് ഗോപി എന്തെങ്കിലും സഹായം ചെയ്‌തോ?. എന്തെങ്കിലും പ്രഖ്യാപനം നടത്തിയോ?. എന്തിന് അദ്ദേഹം ഇവിടുത്തെ കാര്യങ്ങൾ ഒന്ന് വിളിച്ച് അന്വേഷിക്കുക പോലും ചെയ്തില്ല. മുക്കിലും മൂലയിലും സഹായം ചെയ്യുന്ന വ്യക്തിയല്ലേ സുരേഷ് ഗോപി. ഒന്ന് അന്വേഷിക്കുക പോലും ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ട് ഞാൻ അങ്ങോട്ട് വിളിച്ച് ഒന്നും ചോദിച്ചിട്ടും ഇല്ലെന്നും മന്ത്രി പറഞ്ഞു.
Discussion about this post