ഇന്ന് ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. പാരമ്പര്യവും പോഷകക്കുറവും കാരണമാവാം പലപ്പോവും അകാലനര നമ്മളെ പിടികൂടുന്നത്. അകാല നരയ്ക്ക് പരിഹാരം കാണുന്നതിനും മുടിയുടെ യഥാർത്ഥ നിറം പുനഃസ്ഥാപിക്കുന്നതിനും മിനുസമാർന്നതും നീളമുള്ളതും തിളക്കമുള്ളതുമായ മുടിയിഴകൾ സ്വന്തമാക്കാനും ധാരാളം കാര്യങ്ങൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാം.
അകാല ചെറുക്കുന്ന ഒട്ടേറെ വസ്തുക്കൾ ഉണ്ട്. ചില ഭക്ഷണപഥാർത്ഥങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാവും. ഫാറ്റി ഫിഷ് മുടി വളരാൻ സഹായിക്കുന്നതാണ് ഇതിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നത് പ്രോട്ടീൻ ലെവൽ വർദ്ധിപ്പിയ്ക്കുന്നു. ഇത് സെൽ റീജെനറേഷൻ നടക്കാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾ ഒഴിവാക്കി ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഒന്നാണ് നെല്ലിക്ക. മുടി വളരാനും അകാലനര അകറ്റാനുമെല്ലാം ഏറെ ഗുണകരമാണ് നെല്ലിക്ക. കറിവേപ്പില മുടി വളർച്ചയ്ക്ക് ഏറെ നല്ലതാണ്. അതുപോലെ തന്നെ ഗുണകരമാണ് കറുത്ത കടല. ഇത് ചർമ്മത്തിനും മുടിയ്ക്കും ഏഫെ ഗുണങ്ങൾ നൽകുന്നു. കുതിർത്ത കടല കഴിക്കുന്നത് മുടിയുടെ അകാലനര തടയുന്നു. രോമകൂപങ്ങളെ ശക്തമായി നിർത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ ഡീടോക്സിഫിക്കേഷൻ നടത്തുന്നു. ഇനി നരയൽപ്പം കുറയക്കണമെന്നാണെങ്കിൽ മുത്തശ്ശിമാർ പ്രയോഗിക്കുന്ന ഒരു വിദ്യയുണ്ട്. ശർക്കരപാവ് ആണ് ഇതിന് ആവശ്യം.
ഇളം ചൂടുവെള്ളത്തിൽ മുടി കഴുകി, ഈർപ്പം മാറ്റുക. അതിനുശേഷം ശർക്കരപ്പാവ് മുടി വേരുകൾ മുതൽ മുടിയുടെ അറ്റം വരെ എല്ലാ ഇടത്തും എത്തുന്ന വിധത്തിൽ നന്നായി തേച്ചുപിടിപ്പിക്കുക. പ്രധാനമായും ശിരോചർമ്മത്തിൽ വേണം ഇത് പുരട്ടി പിടിപ്പിക്കുവാൻ. 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം, വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച് മുടി കഴുകുക. ആഴ്ച്ചയിൽ രണ്ട് പ്രാവശ്യം ഇത് ചെയ്യാം. കുറഞ്ഞത് മൂന്ന് മാസമെങ്കിലും സ്ഥിരമായി ഉപയോഗിക്കുന്നത് വമ്പൻ മാറ്റമാണ് കൊണ്ടുവരിക. ഇതിനൊപ്പം എല്ലാ ദിവസവും രണ്ടു ടേബിൾസ്പൂൺ വീതം ശരക്കരപ്പാവ് കുടിക്കുകയും ചെയ്യുക.
Discussion about this post