ആരോഗ്യം എന്നത് മനുഷ്യന് അത്യാവശ്യമായ കാര്യമാണ്. എത്ര പദവിയുണ്ടെങ്കിലും പണമുണ്ടെങ്കിലും അതൊന്നും അനുഭവിക്കാൻ ശാരീരികമായും മാനസികമായും ആരോഗ്യം ഇല്ലെങ്കിൽ എന്ത് ചെയ്യും. നമ്മുടെ ഇന്നത്തെ ജീവിതശെെലിയിൽ ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നത് വലിയ ടാസ്ക് ആണ്. നമ്മുടെ ജീവിതത്തിലെ വലിയ പ്രശ്നങ്ങളായ രക്തക്കുറവും ക്ഷീണവും എല്ലാം മാറ്റി ശരീരത്തിന് ഉന്മേഷം ലഭിക്കാൻ ഒരു ഭക്ഷണക്കൂട്ടായാലോ?
ഇതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവ കറുത്ത എള്ളാണ്. ഏകദേശം അരക്കിലോ അളവിൽ കറുത്ത എള്ള് വാങ്ങി അത് രണ്ടു മുതൽ മൂന്നു തവണ വരെ നല്ലതുപോലെ കഴുകിയശേഷം ഒരു തുണിയിൽ ഇട്ട് ഉണക്കിയെടുക്കുക. ഒരു പാത്രം അടുപ്പത്ത് വച്ച് ഹെൽത്ത് മിക്സിലേക്ക് ആവശ്യമായ പനം ചക്കര ഉരുക്കി എടുക്കണം. ശേഷം മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ അവൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. അതെടുത്ത് മാറ്റിയശേഷം അതേ പാനിലേക്ക് ഒരുപിടി അളവിൽ കപ്പലണ്ടി കൂടി ഇട്ട് വറുത്തെടുക്കണം. ശേഷം കറുത്ത എള്ള് പാനിലേക്ക് ഇട്ട് നല്ലതുപോലെ വറുത്ത് മാറ്റിവെക്കുക.
ഒരുപിടി അളവിൽ തേങ്ങ കൂടി പാനിലേക്ക് ഇട്ട് വറുത്ത് സെറ്റ് ചെയ്തെടുക്കാം. ശേഷം എള്ള് പാനിലേക്ക് ഇട്ട് അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെ ചൂടാക്കി വെച്ച തേങ്ങയും, അവലും കൂടി എള്ളിനോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്. എള്ളും, തേങ്ങയും, അവലും ശർക്കരപ്പാനിയിൽ കിടന്ന് നല്ല രീതിയിൽ വലിഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് കപ്പലണ്ടി ചേർത്ത് കൊടുക്കാവുന്നതാണ്. കൂടാതെ ഒരു ടീസ്പൂൺ അളവിൽ നല്ല ജീരകം പൊടിച്ചതും, ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്.
Discussion about this post