ലോകമെമ്പാടും ഒരു പോലെ സ്വീകരിച്ച സിനിമയായിരുന്നു പുഷ്പ . ഇപ്പോഴിതാ പുഷ്പ 2 എത്താൻ ഒരുങ്ങുകാണ്. ഇതെരു കൊടുങ്കാറ്റായി മാറും എന്നാണ് ആരാധകരുടെ പ്രതീക്ഷ. തീയറ്ററുകൾ പിടിച്ചെടുക്കാനായി പുഷ്പ 2 ഡിസംബർ 5ന് എത്തും. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്. ഒന്നാം ഭാഗത്തിലേത് പോലെ രണ്ടാം ഭാഗത്തിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ ഒരു ഡാൻസ് നമ്പർ ഉണ്ടാകുമെന്നാണ്. സമാന്തയോടൊപ്പം തെലുങ്ക് സെൻസേഷൻ ശ്രീലീലയും ഗാനത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് പുതിയ റിപ്പോർട്ട്.
‘ഗുണ്ടൂർ കാരം’ എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. ആദ്യ ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച ഡാൻസ് നമ്പറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ ഗാനത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നത്.
ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആൻഡ് പാക്ക്ഡ് വിത്ത് ഫയർ എന്ന് കുറിച്ചു കൊണ്ട് സിനിമയുടെ പോസ്റ്റർ അടുത്തിടെ പുറത്ത് വിട്ടിരുന്നു. അതിന് പിന്നാലെ സിനിമ ഇറങ്ങാൻ 50 ദിനം കൂടി എന്ന അറിയിപ്പുമായുള്ള പോസ്റ്ററും എത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിച്ചിരുന്നത്.
പുഷ്പ 2 ഇതിനകം തന്നെ 1000 കോടി രൂപയുടെ പ്രീ റിലീസ് ബിസിനസ് നേടിക്കഴിഞ്ഞു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. രശ്മിക മന്ദാന ആണ് പുഷ്പയിൽ നായിക. നടി സാമന്ത ചിത്രത്തിൽ ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നുണ്ട്. ഒന്നര കോടി രൂപയാണ് ഒരു ഐറ്റം ഡാൻസിനായി സാമന്ത വാങ്ങുന്നത്.
Discussion about this post