മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥിനെതിരെ വധ ഭീഷണി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വീണ്ടും വർദ്ധിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുംബൈ പോലീസിന്റെ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മഹാരാഷ്ട്രയിലെ മന്ത്രിയായിരുന്ന ബാബാ സിദ്ദിഖിയെ പോലെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശം. 10 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം. അല്ലാത്ത പക്ഷം എൻസിപി നേതാവ് ബാബാ സിദ്ദിഖിയ്ക്ക് ഉണ്ടായ വിധിയായിരിക്കും യോഗി ആദിത്യനാഥിന് ഉണ്ടാകുക എന്നാണ് പ്രതിയുടെ സന്ദേശം.
സന്ദേശം എത്തിയതിന് തൊട്ട് പിന്നാലെ മുംബൈ പോലീസ് വിവരം ഉത്തർപ്രദേശ് പോലീസിന് കൈമാറി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ പോലീസാണ് നിലവിൽ അന്വേഷണം നടത്തുന്നത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് പോലീസിന്റ ലക്ഷ്യം. ഭീഷണി സന്ദേശം വ്യാജമാണെന്നാണ് പോലീസ് കരുതുന്നുത്തത്. എന്തിരുന്നാലും ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്.
Discussion about this post