ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ടൂറിസം ഓഫീസിന് സമീപം ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം. സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ശ്രീനഗറിൽ ആയിരുന്നു സംഭവം. ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപത്തെ മാർക്കറ്റിൽ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. നിരവധി പേരായിരുന്നു മാർക്കറ്റിൽ ഉണ്ടായിരുന്നത്. ഇതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്നും ഗ്രനേഡ് പൊട്ടിത്തെറിയ്ക്കുകയായിരുന്നു.
വിവരം അറിഞ്ഞയുടൻ സ്ഥലത്ത് സുരക്ഷാ സേനയും മെഡിക്കൽ സംഘവും എത്തി. പ്രദേശത്ത് സുരക്ഷാ സേന പരിശോധന ആരംഭിച്ചു.
Discussion about this post