എറണാകുളം: സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ഫാൻസുള്ള കണ്ടന്റ് ക്രിയേറ്റർമാരാണ് ഷെമിയും ഷെഫിയും. ഇവരുടെ ടിടി ഫാമിലി എന്ന ചാനലിന് വലിയ സ്വീകാര്യതയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. ഭർത്താവ് ഷെഫിയേക്കാൾ 10 ലധികം വയസ്സ് ഭാര്യ ഷെമിയ്ക്ക് കൂടുതലാണ്. ഇതിന്റെ പേരിൽ വ്യാപക വിമർശനവും ദമ്പതികൾ നേരിട്ടിട്ടുണ്ട്. മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്. ഇപ്പോഴിതാ മറ്റൊരു കുഞ്ഞതിഥി കൂടി വരാൻ ഒരുങ്ങുകയാണെന്നാണ് ഇവർ പറയുന്നത്.
ചാനലിലൂടെ ദമ്പതികൾ തന്നെയാണ് ഈ വിവരം പങ്കുവച്ചത്. വീണ്ടും ഗർഭിണിയാണെന്ന് ഷെമി വ്യക്തമാക്കുന്ന വീഡിയോ ഇവർ യൂട്യൂബിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് ഈ വിശേഷം ആരാധകർ അറിഞ്ഞത്. യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിലാണ് ഇപ്പോൾ ഇവരുടെ വീഡിയോ ഉള്ളത്. ഇതിനൊപ്പം വ്യാപക പരിഹാസങ്ങളും വിമർശനങ്ങളും ഇവർക്ക് നേരെ ഉയരുന്നുണ്ട്.
ഷെമിയുടെ രണ്ടാം വിവാഹം ആണ് ഷെഫിയുമായിട്ടുള്ളത്. ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്. മറ്റ് രണ്ട് കുഞ്ഞുങ്ങൾ ഷെമിയുടെ ആദ്യ ബന്ധത്തിൽ ഉള്ളതാണ്. ഇവരെല്ലാം ഒന്നിച്ചാണ് താമസം.
ഇരുവരും ഒന്നിച്ചുള്ള കണ്ടന്റുകളിൽ ഉമ്മയാണോ എന്ന തരത്തിലായിരുന്നു കമന്റുകൾ വന്നുകൊണ്ടിരുന്നത്. ഭാര്യയാണെന്ന് അറിഞ്ഞവർ പരിഹാസ കമന്റുകളുമായി എത്തി. ഇതോടെ ഷെമി ഭാര്യയാണെന്ന് ഷെഫി വെളിപ്പെടുത്തുകയായിരുന്നു.
Discussion about this post