ദുൽഖർ നായകനായ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കർ ഒരു പാൻ ഇന്ത്യൻ സിനിമയായി എല്ലാവരും വാഴ്ത്തിക്കഴിഞ്ഞു. ദീപാവലി റിലീസ് ആയി എത്തിയ സിനിമ പ്രദർശന വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തിൽ ഇറങ്ങിയ ലക്കി ഭാസ്‌കർ തെലുങ്കിൽ ദുൽഖറിന്റെ സ്വീകാര്യത വലിയ അളവിൽ ഉയർത്തിയിരിക്കുകയാണ്
എന്നാൽ ലക്കി ഭാസ്‌കറാവാൻ വെങ്കി അറ്റ്‌ലൂരി ആദ്യം പരിഗണിച്ചിരുന്നത് ദുൽഖറിനെ ആയിരുന്നില്ല. മറ്റൊരു തെലുങ്ക് യുവതാരത്തെയാണ് ആദ്യം സംവിധായകൻ സമീപിച്ചിരുന്നത്. എന്നാൽ, ആ താരം റോൾ നിരസിച്ചതോടെ, ദുൽഖറിലേക്ക് ലക്കി ഭാസ്‌കർ എത്തുകയായിരുന്നു.
നാനിയെ ആണ് ലക്കി ഭാസ്‌കറാവാൻ സംവിധായകൻ ആദ്യം സമീപിച്ചതെന്ന് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഒരു കുട്ടിയുടെ അച്ഛനായ കഥാപാത്രത്തെ അവതരിപ്പിക്കാൻ നാനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ജേഴ്‌സി, ഹായ് നന്ന എന്നീ ചിത്രങ്ങളിലെല്ലാം താരം ഇതേ റോളുകളിലായിരുന്നു എത്തിയിരുന്നത്. അതുകൊണ്ട് തന്നെ ലക്കി ഭാസ്‌കറിലെ വേഷം കൂടി ചെയ്താൽ തന്റെ ഇമേജ് അങ്ങനെ ആയിപോവുമോ എന്ന് താരം സംശയിച്ചു. ഇതോടെയാണ് സംവിധായകൻ ദുൽഖറിനെ സമീപിച്ചതും അദ്ദേഹം റോൾ ഏറ്റെടുക്കാൻ തയ്യാറായതും.
Discussion about this post