തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൈ സുരേന്ദ്രൻ. സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനുള്ള നീക്കം സർക്കാരിന്റെ ആശയപാപ്പരത്തവും ഭീരുത്വവുമാണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിണറായ വിജയൻ സർക്കാർ ആയിരം തവണ ശ്രമിച്ചാലും സുരേഷ് ഗോപിയുടെ രോമത്തിൽ പോലും തൊടാൻ കഴിയില്ല. അദ്ദേഹത്തിനെതിരെ നടക്കുന്ന പ്രവർത്തനങ്ങളെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
പൂരം കലക്കി അവിടെ അക്രമം ഉണ്ടാക്കാൻ ശ്രമിച്ചവരെ കാണാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് വിലക്കുണ്ടോ എന്നും ശക സുരേന്ദ്രൻ ചോദിച്ചു. അവിടേക്ക് പോവാൻ വിഎസ് സുനിൽ കുമാറിനും ടിഎൻ പ്രതാപനും കഴിഞ്ഞില്ലെന്നാണ് അവർ പറഞ്ഞത്. അവർക്ക് സാധിക്കാത്തത് സുരേഷ് ഗോപിക്ക് സാധിച്ചു. സർക്കാരിന്റേത് വളരെ പരിഹാസ്യമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യർ ബിജെപി വിടുന്നുവെന്ന പ്രചരണങ്ങളോടും കെ സുരേന്ദ്രൻ പ്രതികരിച്ചു. സന്ദീപ വാര്യർ എന്നല്ല, ആരും ബിജെപിയിൽ നിന്നും പിണങ്ങി പോവില്ല. തങ്ങൾ ഒറ്റക്കെട്ടായി ആണ് തിരഞ്ഞെടുപ്പിനെ നേരിടാൻ പോവുന്നത്. ഇത് മനപ്പായസം വച്ച് കുടിക്കുന്നവർക്ക് പഞ്ചസാര കൂടുമെന്നല്ലാതെ, മറ്റ് ഗുണങ്ങളൊന്നുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post