സൗരയൂഥത്തിന് പുറത്ത് പുതിയ അന്യഗ്രഹം കണ്ടെത്തി. ഭൂമിയേക്കാൾ 60 ഇരട്ടി ഭാരവും അഞ്ചിരട്ടി വലിപ്പവുമുള്ള ഗ്രഹമാണ് ശാസ്ത്രഞ്ജർ കണ്ടെത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ ഫിസിക്കൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് നിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
രാജ്സ്ഥാനിലെ മൗണ്ട് അബുവിലെ പിആർഎലിലെ 2.5 മീറ്റർ ദൂരദർശനിയിൽ ഘടിപ്പിച്ച പരസ്- 2 സ്‌പെകളട്രോസ്ഗ്രാഫ് ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. ടിഒഐ-6651 ബി എന്നാണ് പുതിയ ഗ്രഹത്തിന് ശാസ്ത്രലോകം പേര് നൽകിയിരിക്കുന്നത്.
സൂര്യനിൽ നിന്നും 690 പ്രകാശവർഷം അകലെയാണ് ഈ ഗ്രഹമുള്ളത്. നെപ്ടൂണിയൻ മരുഭൂമി എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് നിന്നും കണ്ടെത്തിയ ഈ ഗ്രഹത്തിന് ശനിയോളം വലിിപ്പമുണ്ട്. ഈ പ്രദേശത്ത് നിന്നും കണ്ടെത്തുന്ന നാലാമത്തെ ഗ്രഹമാണ് ഇത്. നക്ഷത്രത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് ശക്തമായ ചൂടും റോഡിയേഷനുമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇവിടെ ഗ്രഹങ്ങൾക്ക് നിലനിൽക്കാൻ സാധിക്കാറില്ല. നെപ്ടൂണിയൻ മരുഭൂമിയുടെ ഒരു അറ്റത്താണ് ടിഒഐ-6651 ബി സ്ഥിതി ചെയ്യുന്നത്.
സൂര്യനെ പോലെയുള്ള ഒരു നക്ഷത്രത്തെയാണ് ഈ ഗ്രഹം വലയം ചെയ്യുന്നത്. ഭൂമി സൂര്യനെ ചുറ്റുന്നത് 365 ദിവസം കൊണ്ടാണെങ്കിൽ, അഞ്ച് ദിവസം കൊണ്ടാണ് ടിഒഐ-6651 ബി അതിന്റെ കേന്ദ്ര നക്ഷത്രത്തെ വലം വയ്ക്കുന്നത്. നക്ഷത്രത്തോട് അത്രയേറെ അടുത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ, ഇതിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങൾക്ക് വാതക അന്തരീക്ഷം നിലനിർത്താൻ കഴിയില്ല. ഇങ്ങനെ വാതകങ്ങൾ ഇല്ലതാവുന്നതോടെ, ശിലാഭാഗം മാത്രമായി അവശേഷിക്കും. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ടിഒഐ-6651 ബി എന്ന ഗ്രഹത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുക.
ഈ ഗ്രഹത്തിന്റെ പിണ്ഡത്തിന്റെ ഏകദേശം 87 ശതമാനവും പാറകളും ഇരുമ്പും അടങ്ങിയ വസ്തുക്കളാണ്. ബാക്കിയുള്ള പിണ്ഡം ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും കനംകുറഞ്ഞ ആവരണമാണ്. 1500 ഡിഗ്ര കെൽവിൻ (ഏകദേശം 1200 ഡിഗ്രി സെൽഷ്യസ്) ആണ് ടിഒഐ-6651 ബിയുടെ ഉപരിതല താപനില.
Discussion about this post